മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം
കണ്ണൂര്‍: മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ഉപയോഗിച്ചത് വിവാദമായി. അനുമതിയില്ലാതെ പടം ഉപയോഗിച്ച് പ്രചാരണ ബോര്‍ഡ് തയാറാക്കി അപമാനിച്ചുവെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് പൊലിസില്‍ പരാതി നല്‍കി. ചൊവ്വ സഹകരണ ബാങ്ക് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളിലാണ് യു.ഡി.എഫ് ജില്ലാ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പ്രൊഫ. എ.ഡി മുസ്തഫയുടെയും ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. റഷീദ് കവ്വായിയുടെയും ഫോട്ടോകള്‍ ഉപയോഗിച്ചത്. മേലേ ചൊവ്വ ശിവക്ഷേത്രത്തി നു മുന്‍വശത്തും താഴെചൊവ്വ തെഴുക്കലെ പീടികയിലുമാണ് ഇരുവരുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്. ഇന്നലെ രാവിലെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവം ഇരുനേതാക്കളെയും അറിയിച്ചത്. സംഭവം വിവാദമായതോടെ അഡ്വ. റഷീദ് കവ്വായി ടൗണ്‍ പൊലിസില്‍ പരാതി നല്‍കി. 2015ല്‍ തപാല്‍ ജീവനക്കാര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ഗാന്ധിസര്‍ക്കിള്‍ പരിസരത്ത് തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ എ.ഡി മുസ്തഫയും റഷീദ് കവ്വായിയും കണ്ണി ചേര്‍ന്നിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ചാണ് ഇപ്പോള്‍ ഇടതുമുന്നണി മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിനായി ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."