കൊട്ടിഘോഷിച്ചു തുടങ്ങിയ മാലിന്യ ശേഖരണം പാളി
നീലേശ്വരം: നഗരസഭയില്‍ കൊട്ടഘോഷിച്ചു തുടങ്ങിയ മാലിന്യശേഖരണം പാളി. നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ടു ഒരാഴ്ചയിലധികമായി. നഗരസഭയുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബാണു മാലിന്യം ശേഖരിച്ചു സംസ്കരണത്തിനായി കയറ്റി അയക്കുന്നത്. കോട്ടപ്പുറം സ്കൂള്‍ പരിസരം, പള്ളി പരിസരം എന്നിവിടങ്ങളില്‍ മാലിന്യ കൂമ്പാരം തന്നെയുണ്ട്. ജനുവരി ഒന്നിനു ശേഖരിക്കുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലാണു നാട്ടുകാര്‍ ഇവിടെ പ്ലാസ്റ്റിക്കും തുണികളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടത്. എന്നാല്‍ ഇവ ശേഖരിക്കാന്‍ അധികൃതര്‍ എത്തിയില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കാറ്റില്‍ പാറി മറ്റു പല സ്ഥലങ്ങളിലും എത്തുന്നുമുണ്ട്. സ്കൂളിനു സമീപം റോഡരികില്‍ കൂട്ടിയിട്ട മാലിന്യം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ദുരിതമാകുന്നു. ഉടന്‍ തന്നെ ഇവ നീക്കം ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."