HOME
DETAILS

ഊട്ടി ഒരുങ്ങി; ഇനി പുഷ്‌പോത്സവത്തിന്റെ മൂന്നുനാള്‍

  
backup
May 26, 2016 | 6:17 PM

%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b7%e0%b5%8d%e2%80%8c%e0%b4%aa

ഗൂഡല്ലൂര്‍: ഇനി മൂന്നുനാള്‍ ഊട്ടിനഗരം ഉത്സവത്തിമിര്‍പ്പിലാകും. പ്രസിദ്ധമായ ഊട്ടി പുഷ്‌പോത്സവം ഇന്നാരംഭിക്കുകയാണ്. ഊട്ടി സസ്യോദ്യാനത്തില്‍ നടക്കുന്ന 120ാമത് ഊട്ടി പുഷ്പമഹോത്സവം ഇന്നു രാവിലെ തമിഴ്‌നാട് കൃഷിമന്ത്രി ദുരൈകണ്ണ് ഉദ്ഘാടനം ചെയ്യും.
പുഷ്പമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കൃഷി, ടൂറിസം വകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. സഞ്ചാരികളെ വരവേല്‍ക്കാനുള്ള അവസാന മിനുക്കുപണിയിലാണു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ജീവനക്കാര്‍.
1.30 ലക്ഷം കാര്‍ണീഷ്യം ഉള്‍പ്പെടെയുള്ള വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍കൊണ്ട് സൃഷ്ടിച്ച 68 അടി നീളവും 30 അടി ഉയരവും 10 അടി വീതിയുമുള്ള ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ മാതൃക മേളയില്‍ സഞ്ചാരികളുടെ മനംകവരും. കൂടാതെ 15,000 ചട്ടികളിലായി അലങ്കരിച്ച പൂക്കളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവിധ നിറത്തിലുള്ള 6000 പൂക്കളുടെ വിസ്മയക്കാഴ്ചകളുംവിദേശരാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നാലുലക്ഷം പൂക്കളുടെ വന്‍ ശേഖരവും മാരിഗോള്‍ഡ്, ഫ്രഞ്ച് മാരിഗോള്‍ഡ്, ഡാലിയ, ഗട്ടോനിയ, സൂര്യകാന്തി തുടങ്ങിയ പൂക്കള്‍ കൊണ്ട് സൃഷ്ടിച്ച മറ്റു കലാരൂപങ്ങളും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കൃഷിവകുപ്പിന്റെ സ്റ്റാളുകളും മേളയിലുണ്ടാകും.
ഞായറാഴ്ച മേള സമാപിക്കും. സമാപന പരിപാടിയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർ​ഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം യു.ഡി.എഫിന് 'കൈ'യടി, എൽഡിഎഫിന് കനത്ത പ്രഹരം; ഇനി കണ്ണ് നിയമസഭയിലേക്ക്

Kerala
  •  a day ago
No Image

കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രമെഴുതാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  a day ago
No Image

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും: തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ പ്രശംസിച്ച് ശശി തരൂർ; കോൺഗ്രസ് എംപിയുടെ നിലപാട് യുഡിഎഫിന് പ്രഹരം

Kerala
  •  a day ago
No Image

ദുബൈ സന്ദർശിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ; നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത പിഴ 

uae
  •  a day ago