അതിര്‍ത്തി ലംഘിച്ചതിന് തടവിലായ ഇന്ത്യന്‍ സൈനികനെ വിട്ടയക്കുമെന്ന് പാകിസ്താന്‍
ഇസ്ലാമാബാദ്: ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിര്‍ത്തി ലംഘനത്തിന് തടവിലായ ഇന്ത്യന്‍ സൈനികനെ വിട്ടയക്കുമെന്ന് പാകിസ്താന്‍. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ് മോചിപ്പിക്കുന്നത്. കഴിഞ്ഞ സപ്തംബറിലാണ് ഇയാള്‍ തടവിലായത്. മാനുഷിക പരിഗണനയുടെ പേരിലാണ് മോചിപ്പിക്കുന്നതെന്ന് വാര്‍ത്താ കുറിപ്പിലൂടെ പാകിസ്താന്‍ അറിയിച്ചു. ഇയാളെ വാഗ അതിര്‍ത്തി വഴി തിരിച്ചയയ്ക്കുമെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമല്ലെന്നും ഇങ്ങനെ അതിര്‍ത്തി ലംഘിക്കുന്നവരെ രാജ്യങ്ങള്‍ പരസ്പരം കൈമാറലാണ് പതിവെന്നും ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മിന്നലാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് സൈനികന്‍ പാകിസ്താന്റെപിടിയിലായത്. പിടിയിലായ ജവാന്‍ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമല്ലെന്നും ജോലിക്കിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നു തന്നെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."