കാലിക്കറ്റ് പ്രസ്‌ക്ലബ് കുടുംബോത്സവം
കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബ് കുടുംബോത്സവം അണ്ടിക്കോട് മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. മന്ത്രി എ.കെ ശശീന്ദ്രന്‍, പത്മശ്രീ ഗുരു ചേമഞ്ചേരി, ചലച്ചിത്ര പിന്നണി ഗായിക ശ്രേയാ ജയദീപ് മുഖ്യാതിഥികളായിരുന്നു.
കാലിക്കറ്റ് പ്രസ്‌ക്ലബ് സ്റ്റാര്‍ ഹെല്‍ത്തുമായി സഹകരിച്ചു നടപ്പിലാക്കിയ കരുതല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം മാജിക് വിദ്യയില്‍ ഗുരുവും മന്ത്രിയും ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍. രാജേഷ്, ജനറല്‍ കണ്‍വീനര്‍ ജെ.എസ് ഷനില്‍, ട്രഷറര്‍ വിപുല്‍നാഥ്, വൈസ് പ്രസിഡന്റുമാരായ റഫീഖ് റദമാന്‍, ഇ.പി മുഹമ്മദ്, ജോ. സെക്രട്ടറിമാരായ കെ.സി റിയാസ്, സോഫിയാ ബിന്ദ് സംസാരിച്ചു.
മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് പീവീസ് സ്വര്‍ണ മെഡലുകള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് ചന്ദ്രന്‍, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, ജന. സെക്രട്ടറി സി. നാരാണന്‍, ടി.പി ചെറൂപ്പ സമ്മാനിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, മലബാര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് യൂറോളജി മാനേജിങ് ഡയറക്ടര്‍ ഡോ. പി.എ ലളിത, കോസ്‌മോസ് സ്‌പോര്‍ട്‌സ് എം.ഡി എ.കെ നിഷാദ്,
മലബാര്‍ ഐ ഹോസ്പിറ്റല്‍ എം.ഡി പി. റഷീദ്, മലബാര്‍ മെഡിക്കല്‍ കോളജ് ജനറല്‍ മാനേജര്‍ സുനീഷ്, എയര്‍ ട്രാവല്‍സ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ പി. മുബശിര്‍, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലീഡ് ഇന്‍ഷുറന്‍സ് മാനേജര്‍ ശ്രീഗേഷ്, സീനിയര്‍ അഡ്‌വൈസര്‍ പ്രദോഷ് ചന്ദ്, മിനോഷ് കെ, ന്യൂസ് കേരള എഡിറ്റര്‍ നിസാര്‍ ഒളവണ്ണ സമ്മാനദാനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."