HOME
DETAILS
MAL
കറന്റ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കൂടുതല്‍ ഇളവുകള്‍
backup
January 30 2017 | 12:01 PM
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിത്തുടങ്ങി. കറന്റ് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം പിന്‍വലിക്കാന്‍ ഇനി നിയന്ത്രണമുണ്ടാകില്ല.
റിസര്‍വ് ബാങ്കാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കറന്റ് അക്കൗണ്ടുകളില്‍നിന്നു എ.ടി.എം വഴി ഇനി എത്ര പണം വേണമെങ്കിലും പിന്‍വലിക്കാം. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍, ബാങ്കുകള്‍ക്ക് വേണമെങ്കില്‍ പരിധി വെക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
അതേ സമയം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 എന്നത് തന്നെ തുടരുമെന്നും ആര്‍.ബി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."