എയിംസ് ഇല്ല; നിരാശ കോഴിക്കോടിനും
കോഴിക്കോട്: കേരളത്തിന് എയിംസ് (ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ്) അനുവദിച്ചാല്‍ സ്ഥാപിക്കാന്‍ സാധ്യതാ പട്ടികയിലുള്ള സ്ഥലമായിരുന്നു കോഴിക്കോട്ടെ കിനാലൂര്‍ എസ്റ്റേറ്റ്. ഈ ബജറ്റിലും കേരളത്തിനു എയിംസ് പ്രഖ്യാപനമില്ലാതായതോടെ കോഴിക്കോടിന് കേന്ദ്ര ബജറ്റ് സമ്മാനിച്ചത് നിരാശ.
ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കിനാലൂര്‍ ഉള്‍പ്പെടെ നാലു സ്ഥലങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ഏറ്റവും അനുയോജ്യമായി കണക്കാക്കിയിരുന്നത് കിനാലൂരായിരുന്നു.
കിനാലൂരില്‍ വ്യവസായ കേന്ദ്രത്തിനായി കെ.എസ്.ഐ.ഡി.സി ഏറ്റെടുത്ത 308 ഏക്കര്‍ സ്ഥലത്ത് 150ഓളം ഏക്കര്‍ സ്ഥലം ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണ്. എയിംസ് കേരളത്തിന് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഈ സ്ഥലം വിട്ടുകൊടുത്ത് സ്ഥാപനം കിനാലൂരില്‍ സ്ഥാപിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
കേന്ദ്ര സംഘം ഉടന്‍ കിനാലൂര്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ടായിരുന്നു. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റ്‌സ്, ബാലുശേരി സര്‍ക്കാര്‍ കോളജ്, ഇരുപതോളം ചെറുകിട വ്യവസായ യൂനിറ്റുകളുമാണ് ഇപ്പോള്‍ കിനാലൂരില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."