സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ രാജ് ക്യാപ്റ്റന്‍
കോഴിക്കോട്: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 13 പുതുമുഖ താരങ്ങളാണ് ഇത്തവണ ടീമിലിടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തിനായി കളിച്ച വി മിഥുന്‍, എസ് അജ്മല്‍, എസ് ലിജോ, രാഹുല്‍ വി രാജ്, ശ്രീരാഗ്, സീസന്‍, മുഹമ്മദ് പാറക്കോട്ടില്‍ എന്നിവരും ടീമിലുള്‍പെട്ടിട്ടുണ്ട്. കോഴിക്കോട് സീ ക്യൂന്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ടീമിനെ പ്രഖ്യാപിച്ചത്. രാഹുല്‍ വി രാജാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍ സീസന്‍.
ബംഗളൂരുവിലാണ് സൗത്ത് സോണിന്റെ യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് ബിയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ടീമുകള്‍ക്കൊപ്പമാണ് കേരളമുള്ളത്. 18ന് ആന്ധ്രാപ്രദേശുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. 20ന് ആന്‍ഡമാന്‍ നിക്കോബാറിനേയും 22ന് തമിഴ്‌നാടിനേയും കേരളം നേരിടും. ഗ്രൂപ്പ് എയില്‍ സര്‍വിസസ്, കര്‍ണാടക, തെലങ്കാന, പോണ്ടിച്ചേരി ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
പുതുമുഖ താരങ്ങളിള്‍ അഞ്ച് പേര്‍ അണ്ടര്‍ 21 താരങ്ങളാണ്. സതീവന്‍ ബാലന്‍, ബിജേഷ് ബെന്‍ എന്നിവരാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ ടീം ഈ ആഴ്ചയാണ് കോഴിക്കോട്ടെത്തിയത്. ഏതാനും ദിവസത്തെ പരിശീലനവും പ്രാക്ടീസും മത്സരവും കഴിഞ്ഞ് ഈ മാസം 14 ടീം ബംഗളൂരുവിലേക്ക് തിരിക്കും.
കെ.എസ്.എസ്.സി പ്രസിഡന്റ് ടി.പി ദാസന്‍, ഐ.സി.എല്‍ ചെയര്‍മാന്‍ കെ.ജി അനില്‍ കുമാര്‍, ഐ.സി.എല്‍ ഡയക്ടര്‍ സജീഷ് ഗോപാലന്‍, കെ.ഡി.എഫ്.എ പ്രസിഡന്റ് അസീസ് അബ്ദുല്ല, കെ.എഫ്.എ ജനറര്‍ സെക്രട്ടറി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരള ടീം: ഗോള്‍ കീപ്പര്‍മാര്‍- മിഥുന്‍ വി, ഹജ്മല്‍, അഖില്‍ സോമന്‍.
പ്രതിരോധം- ലിജോ എസ്, രാഹുല്‍ വി രാജ്, മുഹമ്മദ് ഷരീഫ് വൈ.പി, വിബിന്‍ തോമസ്, ശ്രീരാഗ് വി.ജി, ജിയാദ് ഹസ്സന്‍ കെ.ഒ, ജസ്റ്റിന്‍ ജോര്‍ജ്.
മധ്യനിര- രാഹുല്‍ കെ.പി, സീസന്‍, ശ്രീകുട്ടന്‍ വി.എസ്, ജിതിന്‍ എം.എസ്, മുഹമ്മദ് പറക്കോട്ടില്‍, ജിതിന്‍ ജി, ഷംനാസ് ബി.എല്‍.
മുന്നേറ്റം- സജിത് പൗലോസ്, അഫ്ദല്‍ വി.കെ, അനുരാഗ്.
റിസര്‍വ്- ഷാഹുല്‍ ഹമീദ്, മുഹമ്മദ് നിഷാന്‍, ബിജേഷ് ബാലന്‍, എല്‍ദോസ് സണ്ണി, അഖില്‍ജിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."