ലോക കേരളസഭയിലേക്ക് മൂന്നു പേരെ തെരഞ്ഞെടുത്തു
ദമാം: കേരളത്തിനകത്തും പുറത്തുമുളള ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി എന്ന നിലയില്‍ കേരള സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയിലേക്ക് കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വെങ്ങാട്ട്, നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി എം.എ വാഹിദ് കാര്യറ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
ഈ മാസം 12, 13 തീയതികളിലായി തിരുവനന്തപുരം നിയമസഭാ അസ്സംബ്ലി ഹാളിലാണ് പ്രഥമ ലോക കേരളസഭ ചേരുന്നത്. ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോകകേരളസഭയിലെ അംഗങ്ങളായിരിക്കും. കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 170 അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. കേരളീയര്‍ക്കും അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലോകകേരളസഭയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."