HOME
DETAILS

മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് മരം കടത്ത് വ്യാപകമാകുന്നു

  
backup
May 28, 2016 | 10:09 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5

മലമ്പുഴ: മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് വന്‍തോതില്‍ മരംകടത്തുന്നു. ഇത്തരത്തില്‍ അനധികൃതമായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ കടത്തുന്നതാകട്ടെ തൃശ്ശൂര്‍ ,എറണാക്കുളം മേഖലകളിലേക്കാണ്.  ആനക്കല്‍, ചേമ്പന മേഖലകളില്‍  ഡാമിനുള്ളിലെ ദ്വീപുകളില്‍ നിന്നാണ് ലോഡുകണക്കിന് മരങ്ങള്‍ മുറിച്ചുകടത്തുന്നത്. പ്രധാനമായും അക്കേഷ്യയിനത്തില്‍പ്പെട്ട മരങ്ങളാണ് മുറിക്കുന്നത്. നെല്ലി, മഞ്ഞപ്പാവട്ട തുടങ്ങി മറ്റ് മരങ്ങളും മുറിച്ചുമാറ്റുന്നുണ്ട്. പകല്‍ ലോഡുകളാക്കി വെച്ച മരങ്ങള്‍ രാത്രിയിലാണ് കടത്തുന്നത്. ഒരാഴ്ചയായി വീണ്ടും മരം മുറിക്കാന്‍ തുടങ്ങിയിട്ട്. മുറിച്ചുമാറ്റുന്ന മരങ്ങള്‍ കൊണ്ടുപോകുന്നത് ഇപ്പോള്‍ പെരുമ്പാവൂര്‍ മേഖലകളിലേക്കാണ്. ഈട്ടിയോട് സാദൃശ്യം തോന്നുന്ന  അക്കേഷ്യമരത്തിന് ഫര്‍ണിച്ചര്‍ നിര്‍മ്മാണരംഗത്ത് ഡിമാന്‍ഡ് ഏറിയതാണ് പെരുമ്പാവൂര്‍ മേഖലകളിലേക്ക് മരം കടത്താന്‍ കാരണം. മരംമുറി വ്യാപകമായതോടെ ഡാമിനുള്ളിലെ പല ദ്വീപുകളും ഇല്ലാതായിത്തുടങ്ങി. മരംമുറിയെത്തുടര്‍ന്ന് മൊട്ടക്കുന്നായി മാറിയ പല ദ്വീപുകളില്‍നിന്നും വര്‍ഷകാലത്ത് ചെളിയും മണ്ണും ഡാമിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഡാമിനുള്ളിലുള്ള ചെറുദ്വീപുകള്‍ അക്കേഷ്യ മരങ്ങളുള്‍പ്പെടെയുള്ള മരങ്ങളാല്‍ നിബിഡമാണ്. വനത്തിന് സമാനമായിത്തീര്‍ന്ന ചില ദ്വീപുകളില്‍ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുമുണ്ട്. നിരന്തരം ഇത്തരത്തില്‍ മരങ്ങള്‍ കൊള്ളയടിക്കുന്നത് മലമ്പുഴ ഡാം നികന്നു വരുന്നതിനു വഴിവെക്കുമെന്നിരിക്കെ ജലസേചനവകുപ്പ് അധികൃതര്‍ മരംമുറി തടയാന്‍ കാര്യമായ നടപടികളൊന്നും എടുക്കുന്നില്ല. .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 10 മണിക്ക്; തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരെത്തും; ബി.ജെ.പി എം.എല്‍.എമാര്‍ക്കും ക്ഷണം

Kerala
  •  a month ago
No Image

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ വിറ്റത് മനീഷ വാഗ്മറെയും ധനഞ്ജയ് ലോഖണ്ഡെയും എന്ന് സിബിഐ

National
  •  a month ago
No Image

ആലപ്പുഴയില്‍ മഴക്കെടുതി; ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

International
  •  a month ago
No Image

ഐ.എസ് നേതാവ് അബു ബിലാല്‍ അല്‍ മിനൂക്കിയെ കൊലപ്പെടുത്തിയതായി ട്രംപ്

International
  •  a month ago
No Image

ഇന്നത്തെ സാഹചര്യത്തില്‍ മക്കളെ അമേരിക്കയിലേക്ക് അയക്കില്ല; ഫ്രെഡറിക് മെര്‍സ്

International
  •  a month ago
No Image

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍ പ്രാബല്യത്തില്‍

Kerala
  •  a month ago
No Image

ചെന്നിത്തലയ്ക്ക് ആഭ്യന്തരമോ ധനകാര്യമോ? മന്ത്രിക്കസേരയില്‍ ആരൊക്കെ.. സാധ്യതകള്‍ ഇങ്ങനെ

Kerala
  •  a month ago
No Image

 'പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോകട്ടെ, ടി.എം.സി വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും' ; മമത ബാനര്‍ജി

National
  •  a month ago
No Image

ഇന്ത്യയുടെ ശേഖരത്തിലേക്ക് 30 മില്യണ്‍ ബാരല്‍ എണ്ണ യു.എ.ഇ സംഭരിക്കും; സുപ്രധാന കരാറുകളിലും ഒപ്പുവച്ചു; 42,000 കോടിയുടെ നിക്ഷേപവും പെട്രോളിയം കരാറുകളും യാഥാര്‍ഥ്യമായി

uae
  •  a month ago