HOME
DETAILS
MAL
മദ്യഷാപ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ അനുവദിക്കില്ല
backup
February 09 2017 | 07:02 AM
മാഹി:ദേശീയപാതയോരത്തെ അടച്ചുപൂട്ടുന്ന മദ്യഷാപ്പുകള്‍ ജനസാന്ദ്രതയുള്ള ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ജനകീയമായി നേരിടുമെന്ന് ജനശബ്ദം മാഹി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിര്‍ദിഷ്ട തലശ്ശേരി-മാഹി ബൈപ്പാസ് ഇരകള്‍ മൂന്നര പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും, മാഹി മേഖലയില്‍ ലൈസന്സില്ലാതെപൂഴിക്കടത്ത്, കോഴിക്കടത്ത്, ആര്.ടി ഓഫിസിലെ അഴിമതി എന്നിവ പ്രതിരോധിക്കുമെന്നും ചാലക്കര പുരുഷു, കെ.ഇ സുലോചന, ദാസന് കാണി, ടി.എ ലത്തീബ്, കെ.എം രാധാകൃഷണന്, പി ഇന്ദിര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."