നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ നടപടി: മന്ത്രി
തിരുവനന്തപുരം: നിര്‍മാണസാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്. വി.ഡി സതീശന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കരിങ്കല്ലിന്റെ ഉല്പാദനം കുറഞ്ഞതിനാല്‍ മെറ്റലിനും എം. സാന്റിനും വില വര്‍ധിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും വില വ്യത്യസ്തമാണ്. ലഭ്യത വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സുപ്രിംകോടതി ഉത്തരവുപ്രകാരം ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയതിനാല്‍ കരിങ്കല്ലടക്കമുളള ധാതുക്കളുടെ ഖന നത്തിന് അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുകയാണ്. പാരിസ്ഥിതികാനുമതി വേഗത്തില്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍മാര്‍ ക്രഷര്‍ ഉടമകളുടെ യോഗം വിളിച്ച് വില വര്‍ധനവിനെപ്പറ്റി ചര്‍ച്ച ചെയ്യുകയും വില നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയുമാണ്. നിര് മാണ വസ്തുക്കളുടെ ലഭ്യത നിയമപരമായി ഉറപ്പുവരുത്താനും വിലവര്‍ധനവ് നിയന്ത്രിക്കാനും സത്വര നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."