HOME
DETAILS
MAL
തൃത്താല മേഖലയില്‍ ഫയര്‍ ഫോഴ്സ് യൂനിറ്റ് വേണമെന്ന്
backup
February 13 2017 | 19:02 PM
കൂറ്റനാട്: വേനല്‍ ചൂട് ശക്തമായതോടെ തൃത്താല മേഖലയില്‍ ഫയര്‍ ഫോഴ്സ് യൂനിറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ചൂട് കഠിനമായതോടെ കൊയ്ത പാടശേഖരങ്ങളും, റബ്ബര്കാടുകളും കുറ്റിക്കാടുകളും തീപിടുത്ത ഭീഷണിയിലാണ്.
തീപിടുത്തമുണ്ടായാല്‍ തീ അണക്കാന്‍ വേണ്ടത്ര സജീകരണമില്ലാത്തത് കൊണ്ട് തീ പടര്‍ന്നു പിടിക്കാന്‍ ആക്കം കൂട്ടുന്നു. തീപിടുത്തമുണ്ടായാല്‍ ചൊന്നാനിയില് നിന്നോ ഷൊര്‍ണൂരില്‍ നിന്നോ ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ടാവും. കഴിഞ്ഞ ദിവസം കുമരനല്ലൂര്‍ പാടത്ത് തീപിടുത്തം ഉണ്ടാവുകയും പൊന്നാനിയില്‍നിന്നും ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും പൂര്‍ണമായി കത്തി നശിച്ചു. കഴിഞ്ഞ വര്‍ഷവും ഈ സമയത്ത് കല്ലടത്തുര്‍ പാടശേഖരത്തിലും തീപടര്‍ന്നു പിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."