ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി കെ.എസ്.ആര്.ടി.സി ഓടിയത് 70 കി.മീറ്റര്‍
ബംഗളൂരു: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി വാഹനം ഓടിയത് 70 കി.മീറ്റര്‍. കൂനൂരുവില് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ബസ്സിനടിയിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറായ മൊഹിനുദ്ദീനെ പൊലിസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെത്തിയ ബസ് ഡിപ്പോയില്‍ കഴുകുന്നതിനിടെയാണ് മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലിസ് കേസെടുത്തു. 30നും 40നും ഇടയില്‍ പ്രായമുള്ളയാളുടെ മൃതദേഹമാണെന്ന് കരുതപ്പെടുന്നു.
മൈസൂരു-മാണ്ഡ്യ-ചന്നപട്ടണ വഴിയാണ് ബസ് ബംഗളൂരുവിലേക്ക് വന്നത്. ചന്നപട്ടണത്ത് വച്ച് ബസ്സിനടിയില്‍ ശബ്ദം കേട്ടിരുന്നു. എന്നാല്‍, കണ്ണാടിയിലൂടെ പിന്‍വശത്തേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. കല്ലിലിടിച്ചതാകുമെന്ന് കരുതി ഡ്രൈവിങ് തുടരുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."