HOME
DETAILS

അഹദ് തമീമിയുടെ വിചാരണ ഇസ്‌റാഈലില്‍ ആരംഭിച്ചു

  
backup
February 14, 2018 | 2:14 AM

%e0%b4%85%e0%b4%b9%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%ae%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%87%e0%b4%b8


വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ ഇസ്‌റാഈല്‍ വിരുദ്ധ പോരാട്ടത്തിന്റെ പുതിയ പ്രതീകം കൗമാരക്കാരിയായ അഹദ് തമീമിയുടെ വിചാരണ ആരംഭിച്ചു. ഇസ്‌റാഈലിലെ സൈനിക കോടതിയില്‍ രഹസ്യമായാണു വിചാരണ നടക്കുന്നത്. രണ്ട് ഇസ്‌റാഈലി സൈനികരെ അടിക്കുകയും ചവിട്ടുകയും ചെയ്‌തെന്നു പറഞ്ഞാണ് 17കാരിയെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത മാതാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വന്‍ പിന്തുണ ഇവര്‍ക്കു ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട പ്രദേശമായ നബി സലേഹില്‍ അഹദ് തമീമിയുടെ വീടിന്റെ മുന്നിലായിരുന്നു സംഭവം. എന്നാല്‍ അന്നു രാത്രി തമീമിയെയും മാതാവിനെയും ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മാതാവിനെ പിന്നീട് വിട്ടയച്ചു. സമൂഹമാധ്യമങ്ങളിലൂടെ കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള 12 കേസുകളാണ് അഹദ് തമീമിക്കെതിരേ ഇസ്‌റാഈല്‍ ചുമത്തിയിരിക്കുന്നത്.
കുറ്റക്കാരിയെന്നു തെളിയിക്കപ്പെടുകയാണെങ്കില്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരും. ഇവരെ അടച്ചിട്ട മുറിയിലെ വിചാരണ നടത്താന്‍ ഇസ്‌റാഈല്‍ ജഡ്ജി ഉത്തരവിടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കോടതിയിലേക്കു പ്രവേശനമുണ്ടായിരുന്നില്ല.
അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ അഹദ് തമീമിയെ ജയിലില്‍നിന്നു മോചിപ്പിക്കണമെന്ന് മനുഷ്യവാകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ളവ ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിൽ നിയമം; പുതുവർഷാരംഭത്തിൽ ജീവനക്കാർക്ക് വാർഷികാവധി ലഭിക്കുമോ?

uae
  •  17 days ago
No Image

മുട്ടക്കറിയുടെ പേരിൽ തർക്കം: ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും മർദിച്ചു; യുവാക്കൾ അറസ്റ്റിൽ

crime
  •  17 days ago
No Image

അ​ഗ്നിശമന സേന എത്തുന്നതിന് മുന്നേ തീ നിയന്ത്രണ വിധേയമാക്കി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ് 

uae
  •  17 days ago
No Image

ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന യുവാവ് അതേ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു; പാലക്കാട് പട്ടാമ്പിയിൽ ദാരുണ സംഭവം

Kerala
  •  17 days ago
No Image

ടെക് ലോകത്ത് പുതിയ നാഴികക്കല്ല്; 6G സംരഭത്തിന് തുടക്കമിട്ട് യുഎഇ

uae
  •  17 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

crime
  •  17 days ago
No Image

ഖത്തർ എയർവേയ്സ് വിപുലീകരണം: ജനുവരി അഞ്ച് മുതൽ ഹായിലിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസ്; ജിദ്ദ, റിയാദ് വിമാനങ്ങൾ ഏഴാക്കി

qatar
  •  17 days ago
No Image

തിരുവനന്തപുരത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടുത്തം; നാലു പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

പാകിസ്താനില്‍ കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിച്ചു; 12 മരണം

International
  •  17 days ago
No Image

ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി

National
  •  17 days ago