HOME
DETAILS

പുഴയിലേക്ക് മാലിന്യം തുറന്ന് വിടുന്നവര്‍ക്കെതിരേ നടപടിയില്ല; സമരവുമായി എം.ജെ ഷാജി

  
backup
February 19, 2017 | 6:41 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1

 

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലേക്ക് മാലിന്യം തുറന്ന് വിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെ് എം.ജെ ഷാജിയുടെ ഒറ്റയാള്‍ സമരം. ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ദേയനായ ഓട്ടോ ഡ്രൈവര്‍ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ ഷാജിയാണ് മൂവാറ്റുപുഴയാറിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വെള്ളൂര്‍കുന്നം കടവില്‍ പുഴയ്ക്ക് മധ്യത്തിലായി മുട്ടില്‍ കുത്തിയിരുന്ന് ഉപവാസം നടത്തിയത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഉപവാസം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഷാജിയുടെ സമരത്തിന് പിന്തുണയുമായി എല്‍ദോ എബ്രഹാം എം.എല്‍.എയെത്തി. മൂവാറ്റുപുഴയാര്‍ സംരക്ഷിക്കാന്‍ ഷാജിയുടെ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പുഴയുടെ മധ്യത്തിലായി മുട്ടില്‍ കുത്തിയിരുന്ന് സമരം നടത്തുകയായിരുന്ന ഷാജി രാവിലെ പുഴയില്‍ വെള്ളം കുറവായതിനാല്‍ പുഴയിലൂടെ നടന്നാണ് മധ്യഭാഗത്തെത്തിയത്.
എന്നാല്‍ ഉച്ചകഴിഞ്ഞതോടെ പുഴയില്‍ വെള്ളം ഉയരുകയും നടന്ന് പുഴകടവിലേക്ക് എത്താന്‍ കഴിയാതെ വന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എ ഫയര്‍ഫോഴ്‌സിനെ വിളിച്ച് വരുത്തുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ.ബി ഷാജുമോന്‍, ടി.കെ ജയിംസ്, പി.സുബ്രഹമണ്യന്‍, ടി.പി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പുഴയിലിറങ്ങി ഷാജിയെ കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴയാര്‍ മുവാറ്റുപുഴക്കാരുടെ ജീവനാഢിയാണന്നും പുഴ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണന്നും പുഴ സംരക്ഷിക്കാന്‍ ഷാജി നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കി.
പുഴസംരക്ഷണത്തിന് ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ഷാജി ഒമ്പത് മണിക്കൂര്‍ ഉപവാസം ആറ് മണിക്കൂറായി ചുരുക്കി അവസാനിപ്പിക്കുകയായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ നല്‍കിയ നാരങ്ങ നീര് കുടിച്ചാണ് ഉപവാസം അവസാനിപ്പിച്ചത്. എം.എല്‍.എയോടൊപ്പം കൗണ്‍സിലര്‍ പി.വൈ നൂറുദ്ദീന്‍ നിരവധി നാട്ടുകരും എത്തിയിരുന്നു. എം.ജെ ഷാജി 24മണിക്കൂര്‍ കുരിശില്‍ കിടന്ന് ഉപവാസം നടത്തിയതടക്കം നിരവധി ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ദേയനാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  14 hours ago
No Image

ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി

Kerala
  •  14 hours ago
No Image

ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി

National
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  14 hours ago
No Image

പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി

latest
  •  14 hours ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  14 hours ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  14 hours ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  15 hours ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  a day ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  a day ago