സഫീര്‍ എല്‍.ഡി.എഫ് രക്തദാഹത്തിന്റെ ഇരയെന്ന് കെ സുധാകരന്‍
കണ്ണൂര്‍: കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട എം.എസ് .എഫ് പ്രവര്‍ത്തകന്‍ സഫീര്‍ എല്‍.ഡി.എഫ് രക്തദാഹത്തിന്റെ ഇരയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കേരളത്തിലെ ചോരക്കളിക്ക് ശമനമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സി.പി.ഐയുടെ ഗുണ്ടകളാണ് ഈ കൊലപാതകത്തിന് പിന്നില്‍. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലത്തിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് എല്‍.ഡി.എഫ് അവസാനിപ്പിച്ച് കളയുന്നത്. പ്രിയ ഷുഹൈബിനു പിന്നാലെ സഫീറും. അക്രമരാഷ്ട്രീയത്തിന് അറുതി വേണം. എല്‍.ഡി.എഫ് കൊലക്കത്തി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരത്തിലാണ് സുധാകരന്‍.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ ചോരക്കളിക്ക് ശമനമില്ല. എല്‍ ഡി എഫിന്റെ രക്തദാഹത്തിന് ഇന്നലെ ഇരയായത് മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി സഫീര്‍(22) ആണ്. സിപിഐയുടെ ഗുണ്ടകളാണ് ഈ കൊലപാതകത്തിന് പിന്നില്‍. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലത്തിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് എല്‍ഡിഎഫ് അവസാനിപ്പിച്ച് കളയുന്നത്. പ്രിയ ഷുഹൈബിനു പിന്നാലെ സഫീറും. അക്രമരാഷ്ട്രീയത്തിന് അറുതി വേണം. എല്‍ഡിഎഫ് കൊലക്കത്തി ഉപേക്ഷിക്കണം.എല്‍ഡിഎഫിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനരോഷം ഉണരണം. കൊല്ലാന്‍ വേണ്ടി മാത്രമുള്ള കൂട്ടുകെട്ടായി ഇടതു മുന്നണി മാറിക്കഴിഞ്ഞു. സഫീറിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി...
#JusticeForSafeer
#StopCommunistTerror
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."