വിദ്യാര്‍ഥികളിലെ മതരഹിതര്‍; സര്‍ക്കാര്‍ കണക്കുകളില്‍ തെറ്റ്
തിരുവനന്തപുരം: മത, ജാതി കോളങ്ങള്‍ പൂരിപ്പിക്കാതെ കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടേതായി സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കുകളില്‍ തെറ്റ്. സര്‍ക്കാരിന്റെ കൈവശമുള്ള കണക്കും സ്‌കൂളുകളിലെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് വിവിധ ജില്ലകളില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
1,23,630 കുട്ടികള്‍ മതവും ജാതിയും രേഖകളില്‍ ചേര്‍ക്കാതെ സ്‌കൂളുകളില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചോദ്യത്തിനു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നല്‍കിയ മറുപടിയില്‍ പറയുന്നത്.
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരയെുള്ള ക്ലാസുകളിലും ഹയര്‍ സെക്കന്‍ഡറിയിലും പ്രവേശനം നേടിയവരുണ്ട് ഇക്കൂട്ടത്തില്‍. വിവിധ ജില്ലകളില്‍ ഇങ്ങനെ കുട്ടികള്‍ പ്രവേശനം നേടിയ സ്‌കൂളുകളുടെ വിവദവിവരങ്ങളും മന്ത്രി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പല സ്‌കൂളുകളുടെയും അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയാണ്.
കണക്കുകള്‍ തെറ്റാണെന്നാണ് ഇക്കൂട്ടത്തിലെ കളമശ്ശേരി രാജഗിരി, അത്താണി അസീസി, തുറക്കല്‍ അല്‍ഹിദായ, പെരുമ്പാവൂര്‍ ദാറുല്‍ ഇസ്‌ലാം, കാസര്‍കോട്ടെ എന്‍.എ മോഡല്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ അധികൃതര്‍ പറയുന്നത്. ഇവിടങ്ങളില്‍ ചേര്‍ന്ന കുട്ടികളെല്ലാം മതവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നുംഅവര്‍ പറയുന്നു.
സര്‍ക്കാര്‍ കണക്ക് വിവാദമായതോടെ വിവിധ അധ്യാപക സംഘടനകളും ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. തെറ്റു സംഭവിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സി.പി.എമ്മിന്റെ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."