HOME
DETAILS

തളരാത്ത മനസുണ്ട്; പ്രജിത് ജയപാല്‍ കാറോടിച്ച് രാജ്യതലസ്ഥാനത്തേക്ക്

  
backup
March 30, 2018 | 5:03 AM

%e0%b4%a4%e0%b4%b3%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%a4

കോഴിക്കോട്: ശരീരം തളര്‍ന്നിട്ടും ആത്മധൈര്യത്തിന്റെ കരുത്തില്‍ ജീവിതം തളിര്‍ത്തപ്പോള്‍ തന്റെ ആഗ്രഹങ്ങളുടെ പിന്നാലെ പോവുകയാണ് ഈ യുവാവ്. ശരീരവും ജീവിതവും തകര്‍ക്കാനെത്തിയ ദുരന്തത്തിന്റെ ഓര്‍മകളില്‍ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കാന്‍ ഇയാള്‍ തയാറായില്ല.
ഒരിക്കലും തളരാനും തോല്‍ക്കാനും തയാറാകാത്ത മനസും ശരീരവുമായാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശി പ്രജിത് ജയപാല്‍ സ്വന്തമായി കാറോടിച്ച് ഡല്‍ഹി യാത്രക്ക് ഒരുങ്ങുന്നത്. അംഗപരിമിതര്‍ക്കും ചക്രക്കസേരകളില്‍ ജീവിതം ചുരുങ്ങിപ്പോയവര്‍ക്കും പ്രചോദനവുമായാണ് പ്രജിത്തിന്റെ യാത്ര.
2011 ഏപ്രില്‍ ഒന്നിന് തൃശൂരില്‍ നടന്ന വാഹനാപകടത്തിലാണ് പ്രജിതിന്റെ ഒരുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. തന്റെ കാല്‍ നഷ്ടപ്പെടുത്തിയ ദുരന്തത്തിന്റെ ഏഴാം വാര്‍ഷിക ദിനമായ ഏപ്രില്‍ ഒന്നിന് കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം കോളജില്‍ നിന്നാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് യാത്ര പുറപ്പെടുന്നത്.
പതിനൊന്നായിരത്തോളം കിലോമീറ്റര്‍ സ്വന്തമായി വാഹനമോടിക്കുന്ന തരത്തിലാണ് യാത്രയുടെ രൂപരേഖ. യാത്രയില്‍ ഒരു ടെക്‌നീഷ്യനും സഹായിയും പ്രജിത്തിനെ അനുഗമിക്കും. അംഗപരിമിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നിലും ഭരണസിരാ കേന്ദ്രങ്ങളിലും ഉന്നയിക്കാന്‍ ഈ യാത്ര പ്രയോജനപ്പെടുമെന്നു പ്രജിത് വിശ്വസിക്കുന്നു. കാല്‍ നഷ്ടപ്പെട്ടിട്ടും ഹിമാലയം കീഴടക്കിയ അരുണിമ സിന്‍ഹയുമായുള്ള കൂടിക്കാഴ്ചയും ചക്രക്കസേരയില്‍ സഞ്ചരിക്കുന്നവരുടെ കൂട്ടായ്മകളുമായുള്ള സംവാദവും ഈ യാത്രയിലെ സ്വപ്നമായി പ്രജിത് കൂടെ കൊണ്ടുപോകുന്നു.
അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍ 1200 രൂപയില്‍ നിന്നു പുതുക്കി നിശ്ചയിക്കുക, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, ടൗണ്‍ഷിപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ചക്രക്കസേര സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രജിത് മുന്നോട്ടുവയ്ക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍മാരിലൂടെ ലഭിക്കുന്ന ധനസഹായം ഉപയോഗിച്ച് അനുഭാവം പ്രകടിപ്പിക്കുന്ന തൊഴില്‍ദാതാക്കളുടെ സഹകരണത്തോടെ അംഗപരിമിതര്‍ക്കായുള്ള തൊഴില്‍മേള സംഘടിപ്പിക്കാനും പ്രജിത് ലക്ഷ്യമിടുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പ്രജിത് ജയപാല്‍, ആര്‍. ജയന്ത്കുമാര്‍, അനില്‍ ബാലന്‍, ഷോബിത്ത്, സജീഷ് ബിനു,ടി. ഫാസില്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  9 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  9 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  9 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  9 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago