മേലാറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട 3.34 കോടിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
മേലാറ്റൂര്‍(മലപ്പുറം) : കോയമ്പത്തൂരില്‍ നിന്ന് രേഖകളില്ലാതെ കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന 3. 34കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ മേലാറ്റൂരില്‍ പൊലിസ് പിടിയിലായി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കുരിക്കള്‍ തൊടികയില്‍ ബൈജു (42), ചേരിയാല വീട്ടില്‍ അര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഇന്നലെ രാവിലെ ഏഴോടെ മേലാറ്റൂര്‍ എസ്.ഐ പി.കെ.അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉച്ചാരക്കടവില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. കാറിന്റെ ഹാന്‍ഡ് ബ്രേക്കിനടിയിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഡീഷനല്‍ എസ്.ഐ.മാരായ സാജന്, പി.മോഹന്‍ദാസ്, ഉദ്യോഗസ്ഥരായ പ്രദീപ്, കൈലാസ്, ഫഖ്റുദ്ദീന്‍, അലി, വനിതാ സി.പി.ഒമാരായ സിന്ധു, നസീമ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."