HOME
DETAILS
MAL
കോട്ടയത്ത് മുത്തൂറ്റ് ബ്രാഞ്ചില്‍ ജോലിയ്ക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്
backup
January 17 2020 | 08:01 AM
കോട്ടയം: മുത്തൂറ്റ് ബ്രാഞ്ചില്‍ ജോലിയ്ക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്. രാവിലെ എട്ടരയ്ക്കാണ് സംഭവം. അക്രമത്തിനു പിന്നില്‍ സി.ഐ.ടി.യു പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ഒന്‍പത് ജീവനക്കാര്‍ പൊലിസില്‍ പരാതി നല്കി.
രാവിലെ ശാഖകള്‍ തുറക്കാനെത്തിയപ്പോളായിരുന്നു വനിത ജീവനക്കാര്‍ക്ക് നേരെ മുട്ടയേറുണ്ടായത്. കോട്ടയം നഗരത്തിലെ ബേക്കര്‍ ജംക്ഷന്, ക്രൗണ്‍ പ്ലാസ, ഇല്ലിക്കല്‍ ശാഖകളില്‍ ഒരേ സമയം ആക്രമണമുണ്ടായി. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസടുത്ത് വെസ്റ്റ് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."