മിഠായിത്തെരുവിലെ തീപിടിത്തം: നിയമ ലംഘനങ്ങള്‍ അനുവദിക്കരുതെന്ന് കൗണ്‍സില്‍
കോഴിക്കോട്: മിഠായിത്തെരുവ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ കടകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുരക്ഷ കര്‍ശനമാക്കണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കൗണ്‍സിലര്‍മാരായ അഡ്വ. പി.എം സുരേഷ്ബാബു, കെ.എം റഫീഖ് എന്നിവരാണ് ഈ വിഷയം ശ്രദ്ധക്ഷണിക്കലായി സഭയിലെത്തിച്ചത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടി വേണം. തീപിടിത്തം തടയാനുളള മുന്‍കരുതല്‍ കാര്യക്ഷമമാവണമെന്നും നമ്പിടി നാരായണന്‍ അഭിപ്രായപ്പെട്ടു. പല കടകള്‍ക്കും ഡി ആന്റ് ഒ ലൈസന്‍സ് ഇല്ലെന്ന വാര്‍ത്തകള്‍ ശരിയാണേയെന്നത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് ശേഷം വിശദമായ പരിശോധന നടത്തിയെന്നും ഏതാനും കടകള്‍ക്കു മാത്രമേ ഡി ആന്റ് ഒ ലൈസന്‍സ് ഇല്ലാത്തതായുള്ളൂവെന്നും കെ.വി ബാബുരാജ് പറഞ്ഞു. ഏതായാലും വിവിധ വകുപ്പുകളുടെ കൂട്ടായ പരിശോധന മിഠായിത്തെരുവിലും നഗരത്തിലെ മറ്റു കേന്ദ്രങ്ങളിലും നടക്കുമെന്ന് മേയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."