വിദ്യാര്‍ഥികള്‍ക്കായി വ്യോമസേനാ നിശ്ചല പ്രദര്‍ശനം ശംഖുമുഖത്ത്
തിരുവനന്തപുരം: റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ വ്യോമസേനയുടെ നേതൃത്വത്തില്‍ ശംഖുമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിമാനങ്ങളുടെയും ആയുധങ്ങളുടെയും നിശ്ചല പ്രദര്‍ശനം ഇന്നും നാളെയുമായി ശംഖുമുഖം ടെക്‌നിക്കല്‍ ഏരിയയില്‍ സംഘടിപ്പിക്കും.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇന്ത്യന്‍ വ്യോമസേനയെ കുറിച്ച് അവബോധം വളര്‍ത്താനും അവരെ വ്യോമസേനയില്‍ അംഗമാകാന്‍ പ്രോത്സാഹിപ്പിക്കാനുമാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ സ്‌കൂള്‍, കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും എന്‍.സി.സി, സൈനിക സ്‌കൂള്‍ കാഡറ്റുകള്‍ എന്നിവര്‍ക്കും സ്വന്തം നാട്ടില്‍ സൈന്യത്തിന്റെ ദൃശ്യവിരുന്ന് കാണാനുള്ള അവസരം കൂടിയാണിത്. ആവ്‌റോ, എ.എ 3-32 വിമാനങ്ങള്‍, മി-17, സാരംഗ് ഹെലികോപ്റ്ററുകള്‍, മിസൈല്‍ വിക്ഷേപിണി, വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോ ഉപയോഗിക്കുന്ന പ്രത്യേക ആയുധങ്ങള്‍, യു.എ സാമഗ്രികള്‍ എന്നിവയും ഈ പ്രദര്‍ശനത്തിനുണ്ടായിരിക്കും. പ്രദര്‍ശനം കാണാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ശംഖുമുഖം വ്യോമസേനാ കേന്ദ്രം ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ കപൂറിനെ 9910003028 അല്ലെങ്കില്‍ 0471-2551361 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."