HOME
DETAILS

നിയാർക്ക്' ബഹ്‌റൈൻ വാർഷികവും പ്രൊഫ. ഗോപിനാഥ് മുതുകാടിനുള്ള അവാർഡ് ദാനവും ഫെബ്രുവരി 8ന്

  
backup
January 31, 2019 | 10:01 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%be%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b5%bb-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%b7%e0%b4%bf
മനാമ: പ്രൊഫ: ഗോപിനാഥ്  മുതുകാടിനുള്ള  ഗ്ലോബൽ എക്സലൻസ് അവാർഡ് ദാനവും നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച് സെന്റര് (നിയാര്‍ക്ക്) ബഹ്‌റൈൻ ചാപ്റ്റർ നാലാം വാർഷികവും ഫെബ്രുവരി 8ന് വെള്ളിയാഴ്ച ബഹ്റൈന്‍ കേരളീയ സമാജത്തിൽ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബഹ്റൈനിലെ അൽഹിലാൽ ഹോസ്പിറ്റൽ "എംക്യൂബ്" ഉം,  നിയാർക്ക് ഗ്ലോബൽ കമ്മിറ്റിയുമാണ് പ്രഥമ ഗ്ലോബൽ എക്സലൻസ് അവാർഡ്  പ്രൊഫ: മുതുകാടിനു നല്‍കുമെന്ന് അറിയിച്ചത്. നിയാർക്ക്‌ ഗ്ലോബൽ കമ്മിറ്റി അംഗവും പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി ഗ്ലോബൽ നേതാക്കൾക്കൊപ്പം നേരത്തെ ദുബായിലാണ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. 

യൂനിസെഫിെൻറ അംബാസഡർ കൂടിയായ പ്രൊഫ. ഗോപിനാഥ് മുതുകാട് . ഭിന്ന ശേഷി കുട്ടികൾക്കായും പൊതുസമൂഹത്തിനുമായി നൽകിവരുന്ന സേവനം മുൻനിർത്തിയാണ് പുരസ്‌ക്കാരത്തിന് അദ്ധേഹത്തെ തെരഞ്ഞെടുത്തതെന്ന്  ഭാരവാഹികൾ വിശദീകരിച്ചു.‌ 

ഭിന്നശേഷിയുള്ള കുട്ടികളെ മികച്ച പരിശീലനത്തിലൂടെയും പരിചരണത്തിലൂടെയും ജീവിതത്തിെൻറ ഉയർച്ചയിലേക്ക് നയിക്കാൻ സഹായിക്കുന്ന സ്ഥാപനമാണ് നെസ്റ്റ് ഇൻറർനാഷണൽ അക്കാദമി ആൻഡ് റിസർച് സെൻറർ എന്ന് സംഘാടകർ അറിയിച്ചു.  
നിലവില്‍ കോഴിക്കോട് -കൊയിലാണ്ടിയിലെ പന്തലായനിയിൽ നിയാർക്കിെൻറതായ നാല് ഏക്കർ ഭൂമിയിൽ മുഖ്യമന്ത്രി തറക്കല്ലിട്ട പുതിയ സംരംഭം ഉയർന്നുവരികയാണ്. 

അത്യാധുനികത സംവിധാനത്തോടെ പിറവി മുതൽ വിവിധ ഘട്ടങ്ങളിൽ കൊച്ചുകുട്ടികളിലെ മാറ്റങ്ങൾ നിരീക്ഷിച്ചു ഓട്ടിസം, സംസാര- കേൾവി ശേഷി, അംഗവൈകല്യം, ബുദ്ധിമാന്ദ്യം  തുടങ്ങിയവയിൽ നിന്നും കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് പൂർണ്ണമായോ ഭാഗികമായോ തിരിച്ചു കൊണ്ടുവരാനുള്ള അക്കാഡമിക് ഗവേഷണസ്ഥാപനമാണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിയാർക്കിെൻറ പ്രവർത്തനങ്ങൾക്കും ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിചരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയാണ് (നിയാർക്ക്) ബഹ്‌റൈൻ ഉൾപ്പെടെയുള്ള വിവിധ പ്രവാസി രാജ്യങ്ങളിലെ ഘടകങ്ങൾ. അമേരിക്ക അടക്കമുള്ള വികസിത രാഷ്ട്രങ്ങളിലെയും , യു.എ.ഇ പോലുള്ള ഗൾഫ് രാഷ്രങ്ങളിലെയും ഏറ്റവും മികച്ച ചികിത്സ, പ്രത്യേകം ശ്രദ്ധ വേണ്ട എന്നിവ കുട്ടികൾക്കായി നൽകുന്നതിന് അവിടങ്ങളിൽ സന്ദർശനം നടത്തുകയും, പരിശീലനം ലഭിക്കുകയും ചെയ്ത മികച്ച ജീവനക്കാരും, ഭാരവാഹികളും നിയാർക്കിെൻറ സവിശേഷതയാണ്- ഭാരവാഹികള്‍ അറിയിച്ചു.

നിയാർക്ക് ബഹ്റൈൻ വാർഷികത്തിെൻറയും അവാർഡ് വിതരണത്തിെൻറയും ഭാഗമായുള്ള ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന എം ക്യൂബ് എന്ന സൗജന്യ മോട്ടിവേഷൻ ക്ലാസ് മലയാളി സമൂഹത്തിന് വേണ്ടിയുള്ളതാണ്.

ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽഖലീഫയുടെ രക്ഷാകർതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍  പ്രൊഫ: ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന  പ്രചോദനാൽമക ജാലവിദ്യയോട് കൂടിയ മോട്ടിവേഷൻ ക്ലാസ്, ഖാലിദ് സാദ്  ട്രേഡിംഗ് എന്നിവയും നടക്കും. 

എംക്യൂബ് പരിപാടിയുടെ വിജയത്തിനായി ഇന്ത്യൻ സ്കൂളിൽ നടന്ന മെഗാഫെയറിൽ ‘പിരിശപ്പത്തിരി’ എന്ന പേരിൽ നിയർക്ക് വനിതാ വിഭാഗം ഫുഡ് സ്റ്റാൾ നടത്തിയിരുന്നു. അന്നേ ദിവസം സ്റ്റാൾ സന്ദർശിച്ചവരുടെ കൂപ്പൺ നറുക്കെടുപ്പും വിജയികൾക്കുള്ള സമ്മാനദാനവും പ്രസ്തുത വേദിയിൽ നടക്കും. 
കൂടാതെ ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ് എന്ന കൂട്ടായ്മ എംക്യൂബിെൻറ വിജയത്തിനുവേണ്ടി ഓൺലൈനായി നടത്തുന്ന ‘ക്യൂട്ട് കിഡ്‌സ് കണ്ടസ്റ്റ്’ വിജയികളാകുന്ന കുട്ടികൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി മാസത്തിൽ പിറന്നാൾ ദിനമുള്ള മുഴുവൻ കുട്ടികൾക്കുമായി കേക്ക് കട്ടിംഗ് ആഘോഷവും വേദിയിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

ബാങ്കോക്ക് റെസ്റ്റോറന്റിൽ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിൽ നിയാർക്ക് ബഹ്‌റൈൻ മുഖ്യരക്ഷാധികാരി ഡോ: പി. വി. ചെറിയാൻ, അൽഹിലാൽ ഹോസ്പിറ്റൽ ബിസിനസ്സ് മാനേജർ ആസിഫ് മുഹമ്മദ് , സി.ഇ.ഒ ഡോ: ശരത്‌ ചന്ദ്രൻ സംഘാടക സമിതി ചെയർമാൻ  ഫറൂഖ്. കെ.കെ., വൈസ് ചെയർമാൻ സുജിത് ഡി. പിള്ള,  ജനറൽ കൺവീനർ  ഹനീഫ് കടലൂർ, നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി ടി.പി. നൗഷാദ് ,ട്രെഷറർ അസീൽ അബ്ദുൾറഹ്മാൻ എന്നിവർ പങ്കെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  2 hours ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  2 hours ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  3 hours ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  3 hours ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  3 hours ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  3 hours ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  3 hours ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  4 hours ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  4 hours ago