HOME
DETAILS

മുക്കത്തെ ഗെയില്‍ വാതക പൈപ്പ് ലൈന്‍: സര്‍വേ തടഞ്ഞ നാട്ടുകാരെ അറസ്റ്റ് ചെയ്തു

  
backup
March 08, 2017 | 10:08 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%aa

മുക്കം: കൊടിയത്തൂര്‍ പന്നിക്കോട് രണ്ടാം ദിവസവും ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ച നാട്ടുകാരെ പൊലിസ് അറസ്റ്റ് ചെയ്തു.
പന്നിക്കോട് പൂവാട്ട് ഭാഗത്ത് വന്‍ പൊലിസ് സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥര്‍ സര്‍വേക്കെത്തിയത്. എന്നാല്‍ നോട്ടിഫിക്കേഷന്‍ നടത്താത്ത ഭൂമിയിലാണ് സര്‍വേ നടത്തുന്നതെന്ന് ആരോപിച്ച് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍, ഗെയില്‍ വിരുദ്ധ സമരസമിതി ജില്ലാ കണ്‍വീനര്‍ കെ.സി അന്‍വര്‍ എന്നിവര്‍ രംഗത്തെത്തി. കൊടുവള്ളി സി.ഐ ബിശ്വാസിന്റ സാന്നിധ്യത്തില്‍ ഗെയില്‍ അധികൃതരുമായി സംസാരിച്ചെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ഇതിനിടെ സര്‍വേനടപടികളുമായി ഗെയില്‍ അധികൃതര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.
പിന്നീട് സമരസമിതി നേതാക്കളായ കെ.സി അന്‍വര്‍, ബഷീര്‍ പുതിയോട്ടില്‍, ശിഹാബ് മാട്ടുമുറി, ടി.പി മുഹമ്മദ്, യൂസഫ്, റഫീഖ് കുറ്റിയോട്ട്, കരീം പഴങ്കല്‍ തുടങ്ങി പത്തോളം പേരെ അറസ്റ്റ് ചെയ്ത് സര്‍വേ നടപടികള്‍ പുനരാരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ പൂവാട്ട് ഭാഗത്തെ സര്‍വേ നാട്ടുകാര്‍ തടഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  3 days ago
No Image

കാല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  3 days ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  3 days ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  3 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  3 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  3 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  3 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  3 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  3 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  3 days ago