HOME
DETAILS

പഴുതടച്ച് പ്രതിരോധം; അടിയന്തിര നടപടികളുമായി  എസ്.സി, എസ്.ടി വകുപ്പുകള്‍

  
backup
March 22, 2020 | 8:25 AM

emergency-precautions-by-sc-st-department
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ മേഖലകളില്‍ കോവിഡ് -19 പ്രതിരോധത്തിനും അടിയന്തര സഹായത്തിനും സര്‍ക്കാര്‍ നടപടി ആരംഭിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് 31ന് സേവന കാലാവധി അവസാനിക്കുന്ന പ്രമോട്ടര്‍മാര്‍ക്ക് മെയ് 31വരെ സേവന കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചു. ഇരു വകുപ്പുകളുടെയും എല്ലാ ഓഫിസുകളിലും പ്രമോട്ടര്‍മാര്‍ മുഖേന സങ്കേതങ്ങളിലും ഊരുകളിലും ബ്രേക്ക് ദി ചെയിന്‍ നടപ്പാക്കും.
പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ ഊരുകളിലും പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനും അവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരാനും രണ്ടു വകുപ്പുകളിലെയും പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ ഊരുകളിലും കോവിഡ് പ്രതിരോധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.  സങ്കേതങ്ങളും ഊരുകളും സന്ദര്‍ശിച്ച് പ്രമോട്ടര്‍മാര്‍ രോഗലക്ഷണങ്ങളുണ്ടോ എന്ന് കണ്ടെത്തും. യാത്രാവിവരങ്ങള്‍ ശേഖരിക്കുകയും അതു ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യും. 
പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളും മറ്റു പ്രതിരോധ, പ്രചാരണ പ്രവര്‍ത്തനങ്ങളും ജില്ലാ തലത്തില്‍ ഏകോപിപ്പിക്കാനും പുരോഗതി വിലയിരുത്താനും റിപ്പോര്‍ട്ട് ലഭ്യമാക്കാനും ജില്ലാ പട്ടികജാതി വികസന ഓഫിസര്‍മാരെയും പ്രൊജക്ട് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഐസൊലേഷനിലോ നിരീക്ഷണത്തിലോ കഴിയുന്ന പട്ടികവിഭാഗം കുടുംബങ്ങള്‍ക്ക് അതിജീവനത്തിന് സഹായം ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ സഹകരണത്തോടെ ക്രമീകരണം ഏര്‍പ്പെടുത്തും. പട്ടികവര്‍ഗ ഊരുകളിലെ 60 വയസിനു മുകളിലുള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് നല്‍കും. 
500 ഗ്രാം ചെറുപയര്‍, 500 ഗ്രാം വന്‍പയര്‍, 500 ഗ്രാം കടല, 500 ഗ്രാം ശര്‍ക്കര, 500 ഗ്രാം വെളിച്ചെണ്ണ, രണ്ടു കിലോഗ്രാം നുറുക്ക് ഗോതമ്പ് എന്നിവയാകും ഒരു കിറ്റിലുണ്ടാവുക. ഇതിനു പുറമെ പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പ്രകാരം ആവശ്യമുള്ള എല്ലാ ഊരുകളിലും ഭക്ഷണസാധനങ്ങള്‍ നല്‍കും. ഏതെങ്കിലും തൊഴില്‍ ചെയ്തിരുന്നവര്‍ക്കു തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അവരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും.
രണ്ടു വകുപ്പുകളുടെയും കീഴിലുള്ള ഹോസ്റ്റലുകളുടെയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്.  ഈ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കരുതിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്കു വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഊരുകളില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് അവരവരുടെ വീടുകളില്‍ പാരമ്പര്യ വാദ്യോപകരണങ്ങള്‍ വായിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കും.
 
 
ഇന്ന് ഗാര്‍ഹിക ശുചീകരണദിനമായി ആചരിക്കും
 
 
തിരുവനന്തപുരം: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ്-19 രോഗപ്രതിരോധത്തിന്റെ ഭാഗമായി നിലവിലെ പ്രതിസന്ധി അതിജീവിക്കുന്നതിന് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങള്‍, ബഹുജന സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന്  ഗാര്‍ഹിക ശുചീകരണ ദിനമായി ആചരിക്കാന്‍  മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. വ്യക്തിശുചിത്വത്തേടൊപ്പം നമ്മള്‍ താമസിക്കുന്ന സ്ഥലം, വീട് എന്നിവ ശുചീകരിക്കുന്നതും പ്രധാനമാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട പ്രധാന ഘടകമായ ശുചിത്വം, രോഗാണുക്കളുടെ സംക്രമണം കുറയ്ക്കാന്‍ ശാരീരിക അകലം എന്നിവ പാലിക്കണം.  രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തില്‍ ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളും ഗാര്‍ഹിക ശുചീകരണ ദിനമായി ആചരിക്കണം.    
വീടിന് ചുറ്റും പരിസരങ്ങളിലുമുള്ള എല്ലാ അജൈവ-പാഴ് വസ്തുക്കള്‍ ചാക്ക്, സഞ്ചി എന്നിവയില്‍ തരം തരിച്ച് പ്രത്യേകം സൂക്ഷിക്കുക.  മഴപെയ്താലും വെള്ളം കയറാത വിധത്തിലാണ് സൂക്ഷിക്കേണ്ടത്. വീട്ടിലെ പാഴ്‌വസ്തുക്കള്‍ വീടിന്റെ പലഭാഗങ്ങളിലായി കൂട്ടിവെച്ചിട്ടുണ്ടെങ്കില്‍ ഇവ തരംതിരിച്ച് പുനരുപയോഗത്തിനായി മാറ്റിവെക്കുകയും ഉപയോഗ യോഗ്യമല്ലാത്തവയെ പ്രത്യേകം തരംതിരിച്ച് വയ്‌ക്കേണ്ടതുമാണ്. ഗാര്‍ഹിക ശുചീകരണദിനത്തിന്റെ ഭാഗമായി മുറികള്‍, ശുചിമുറികള്‍ വീട്ടിലെ മറ്റ് ഇടങ്ങള്‍ കഴുക്കി തുടച്ച് പൂര്‍ണമായും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പരിസരത്ത് കണ്ടെത്താവുന്ന അപകടകരമായ വസ്തുക്കള്‍ (ട്യൂബ് ലൈറ്റ്, എല്‍.ഇ.ഡി ബള്‍ബ്, ഉപയോഗശേഷമുള്ള മരുന്ന് കുപ്പികള്‍, മരുന്നുകള്‍) ഇവ പുറത്തേക്ക് കളയാതെ പ്രത്യേകം സൂക്ഷിക്കണം.വീട്ടിലെ ജൈവവസ്തുക്കള്‍ സംസ്‌ക്കരിക്കുന്നതിന് കമ്പോസ്റ്റ് പിറ്റ് ഇല്ലാത്ത എല്ലാ വീടുകളിലും കമ്പോസ്റ്റ് പിറ്റ് സജ്ജമാക്കുകയും ജൈവ വസ്തുക്കള്‍ കൃത്യമായി സംസ്‌കരിക്കേണ്ടതുമാണ്. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി വീട്ടിലെ മുഴുവന്‍ അംഗങ്ങളും കൈ കഴുക്കേണ്ടതിന്റെ (20 സെക്കന്‍ഡ് സോപ്പ് ഉപയോഗിച്ച് കഴുക്കുക) രീതി കൃത്യമായി പാലിക്കേണ്ടതാണ്. വീട്ടിലെ ശുചീകരണ പ്രവര്‍ത്തനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും കൈകഴുക്കല്‍ രീതി എല്ലാവരും സ്വീകരിക്കണം. തുടങ്ങിയവയാണ് ഗാര്‍ഹിക ശുചീകരണ ദിനത്തിന്റെ  ഭാഗമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago