HOME
DETAILS
MAL
മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് മലേഷ്യ വിടുന്നതിന് വിലക്ക്
backup
May 12 2018 | 06:05 AM
ക്വാലലംപൂര്‍: മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് വിദേശത്തേക്കു പോകുന്നതിന് വിലക്ക്. വിദേശത്തേക്കു പോകാനായി വിമാനത്താവളത്തിലെത്തിയ നജീബ് റസാഖിനെയും ഭാര്യയെയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
നജീബ് റസാഖിന്റെ നീണ്ടകാല ഭരണത്തെ അവസാനിപ്പിച്ച് മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
[caption id="attachment_533636" align="aligncenter" width="624"] മഹാതീര്‍ മുഹമ്മദ്[/caption]
2015 ല്‍ 700 മില്യണ്‍ യു.എസ് ഡോളര്‍ ക്രമക്കേട് നടത്തിയെന്ന കേസ് നജീബ് റസാഖിനെതിരെ നിലവിലുണ്ട്. ഇതടക്കം നജീബിനെതിരെയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കുമെന്ന് മഹാതീര്‍ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."