HOME
DETAILS
MAL
ബ്രിട്ടനില്‍ 11 കാരി മാതാവാകുന്നു
backup
March 19 2017 | 21:03 PM
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാവാകാന്‍ 11 കാരി. ഏതാനും ആഴ്ചകള്‍ക്കകം ബാലിക കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവിനും പ്രായപൂര്‍ത്തിയായിട്ടില്ല. നിയമപ്രശ്നമുള്ളതുകൊണ്ടാണ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് പൊലിസ് പറഞ്ഞു.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മാതാവ് 12 കാരിയും പിതാവ് 13 കാരനുമാണ്. 2014 ലാണ് പ്രസവം നടന്നത്. ബ്രിട്ടീഷ് ദമ്പതികളായ ഇവര്‍ക്ക് പെണ്‍കുഞ്ഞാണ് ജനിച്ചത്. 28 കാരിയുടെ സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളാണ് ഇപ്പോള്‍ ഗര്‍ഭം ധരിച്ച 11 കാരി. യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടനിലാണ് കൗമാര പ്രസവം കൂടുതലും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."