ഡിജിറ്റല്‍ പരിവര്‍ത്തന പ്രയാണത്തിന് യു.എസ്.ടി ഗ്ലോബലും മൈക്രോസോഫ്റ്റും ഒരുമിച്ചു
തിരുവനന്തപുരം: ആഗോള തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു.എസ്.ടി ഗ്ലോബല്‍ മൈക്രോസോഫ്റ്റുമായി സഹകരിച്ച് നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിനും അവയെ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനങ്ങളായി ആവിഷ്‌കരിക്കുന്നതിനും വേണ്ടി നരവംശശാസ്ത്രം, കല, സാങ്കേതിക വിദ്യ എന്നിവയെ ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തന പ്രയാണത്തിന് തുടക്കം കുറിച്ചു.
സാങ്കേതിക സൊല്യൂഷനുകള്‍ കണ്ടെത്തുവാനുള്ള ടെക്‌നോളജിസ്റ്റുകളുടെ കഴിവ് വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് സഹകരണത്തോടെ യു.എസ്.ടി ഗ്ലോബല്‍ തിരുവനന്തപുരം കാംപസില്‍ സംഘടിപ്പിച്ച ഫ്യുച്ചര്‍ ഡീകോഡെഡ് എന്ന പരിപാടിയില്‍ യു.എസ്.ടി ഗ്ലോബല്‍, മൈക്രോസോഫ്റ്റ് നേതൃത്വവും ഡിജിറ്റല്‍ വിദഗ്ധരും ഡെവലപ്പര്‍മാരും ഐ.ടി പ്രൊഫഷണലുകളും പങ്കെടുത്തു.
പരിപാടിയില്‍ മൈക്രോസോഫ്റ്റ് 'ഇന്നോവേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ് ഇന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍' അവാര്‍ഡ് നല്‍കി യു.എസ്.ടി ഗ്ലോബലിനെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."