തളീക്കരയില്‍ അഞ്ച് കെട്ടിടങ്ങള്‍ അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
കുറ്റ്യാടി: മുന്നറിയിപ്പ് നല്‍കിയിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാത്ത കെട്ടിടങ്ങള്‍ ദുരന്തനിവാരണ ആക്ട് പ്രകാരം അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കായക്കൊടി പഞ്ചായത്തിലെ തളീക്കരയിലെ അഞ്ച് കെട്ടിടങ്ങള്‍ക്കാണ് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റില്‍ പ്രവര്‍ത്തിക്കാനുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല എന്ന് കണ്ടെത്തി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ദുരന്തനിവാരണ അതോറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ യു.വി ജോസ് ഉത്തരവിറക്കിയത്. ഇതുപ്രകാരം ബന്ധപ്പെട്ട കെട്ടിട ഉടമകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടിസ് നല്‍കിയതായി കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി അറിയിച്ചു.
2005ലെ ദുരന്തനിവാരണ ആക്ടിലെ സെക്ഷന്‍ 51 (6), 58 (1, 2) പ്രകാരമാണ് നടപടി. മാസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തിലെ വിവിധ കെട്ടിടങ്ങളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ വ്യാപകമായ മന്തും താമസിക്കുന്നയിടം യാതൊരു അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമാണെന്ന് ജില്ലാ മെഡിക്കല്‍ വിഭാഗം കണ്ടെത്തിയിരുന്നു.
കൂടാതെ തളീക്കര ഭാഗത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം മൂലം നിരവധി കിണറുകളിലെ വെള്ളം നിറവ്യത്യാസം വന്ന് മലിനമായ സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തില്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എന്‍.എച്ച്.എം എന്നിവരടങ്ങുന്ന ഉന്നതസംഘം കലക്ടറുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ജില്ലാ ആരോഗ്യവകുപ്പിന്റെ ഗരിമ പദ്ധതി പ്രകാരമുള്ള ഗ്രേഡിങ്ങിലും താഴെയായി തളീക്കരയില്‍ അഞ്ച് കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നുള്ള നിര്‍ദേശം കെട്ടിട ഉടമകള്‍ക്ക് നല്‍കുകയും പരിശോധന നടത്തി വിവരങ്ങള്‍ അറിയിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ നിശ്ചിത സമയം നല്‍കിയിട്ടും കെട്ടിട ഉടമകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചില്ലെന്നും പഴയ സ്ഥിതിയില്‍ തൊഴിലാളികളെ താമസിപ്പിച്ചുവരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടങ്ങള്‍ക്കെതിരേ ദുരന്തനിവാരണ ആക്ട് പ്രകാരം കലക്ടര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."