വേനല്‍മഴയും കാറ്റും: വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ താറുമാറായി
പുല്‍പ്പള്ളി: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനല്‍മഴ കൂടുതല്‍ പെയ്തത് അനുഗ്രഹമായെങ്കിലും വേനല്‍ മഴയോടൊപ്പമെത്തിയ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി.
കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് നിരവധി വീടുകള്‍ക്കും തകരാറുണ്ടായി. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് പുല്‍പ്പള്ളി മേഖലയില്‍ ഇത്രയും കനത്ത വേനല്‍മഴ ലഭിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ കുടിവെളളക്ഷാമം രൂക്ഷമാകാന്‍ തുടങ്ങുന്നതിനിടയിലാണ് വേനല്‍മഴയെത്തിയത്. കുടിവെളളക്ഷാമത്തിന് അറുതിയായതിനൊപ്പം കൃഷികള്‍ക്കും വേനല്‍മഴ അനുഗ്രഹമായി.
പുല്‍പ്പള്ളി പഞ്ചായത്തിലെ കുറിച്ചിപ്പറ്റ, ആലൂര്‍ക്കുന്ന്, ഭൂദാനം, മരകാവ,് വീട്ടിമൂല തുടങ്ങിയ പ്രദേശങ്ങളില്‍ കാറ്റ് വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. വൈദ്യുതി, ഫോണ്‍ ലൈനുകള്‍ക്ക് സമീപത്തെ വന്‍മരങ്ങള്‍ ഒടിഞ്ഞു വീണ് നിരവധി വൈദ്യുതി കാലുകളാണ് തകര്‍ന്നത്. പാക്കത്ത് വനത്തില്‍ മരം വീണ് ഒമ്പത് ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പൂര്‍വ സ്ഥിതിയിലാക്കിയിരുന്നു. എന്നാല്‍ പിറ്റേന്ന് പെയ്ത മഴയിലും കാറ്റിലും അതേ പോസ്റ്റുകള്‍ വനത്തിലെ മറ്റൊരു മരം വീണ് വീണ്ടും ഒടിഞ്ഞു.
ഇതോടൊപ്പം മറ്റ് നിരവധി സ്ഥലങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ പരിപൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞ ആറ് ദിവസങ്ങളായി തകര്‍ന്ന ബന്ധം പൂര്‍വസ്ഥിതിയിലാക്കുവാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ അധികൃതര്‍.
വൈദ്യുതി ഇല്ലെന്നായതോടെ കുഴല്‍ കിണറുകളില്‍ നിന്നും കുടിവെള്ളമെടുക്കുന്നവരാണ് കൂടുതല്‍ ദുരിതത്തിലായത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പലരും ജനറേറ്ററുകള്‍ വാടകക്കെടുത്താണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."