HOME
DETAILS

ഗ്രീന്‍ പ്രോട്ടോക്കോളും ശുചിത്വവും പാലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

  
backup
May 23, 2018 | 8:08 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b3%e0%b5%81

കോഴിക്കോട്: നിപാ പോലെയുള്ള ഭയാനകമായ വൈറസ് റിപ്പോര്‍ട്ട് ചെയ്യുകയും പകര്‍ച്ചവ്യാധികള്‍ പടരുകയും ചെയ്യുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
സാംക്രമിക രോഗങ്ങള്‍ പടരുന്നത് ഒഴിവാക്കുവാന്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും നാം ഓരോരുത്തരും പാലിക്കേണ്ടത് മതപരമായ കര്‍ത്തവ്യം കൂടിയാണ്.
ഇഫ്താര്‍ വിരുന്നിലും മറ്റു പൊതുചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മതസംഘടനകളുടെയും വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
ശുദ്ധി കാംപയിനിന്റെ ഭാഗമായി റമദാന്‍ മാസത്തിന്റെ പ്രത്യേകത കണക്കാക്കി മതപ്രഭാഷണങ്ങളിലും പള്ളികളിലെ ഉല്‍ബോധനങ്ങളിലും ധാരാളം ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന ഇടങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുന്നന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.
ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,കെ.പി.എ മജീദ് (മുസ്‌ലിം ലീഗ്), കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി), ടി.കെ അഷ്‌റഫ് (വിസ്ഡം), അബ്ദുല്‍ ഖൈര്‍ മൗലവി (തബ്‌ലീഗ്), കോഴിക്കോട്ടെ ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പ്രൊഫ.പി.ഒ.ജെ ലെബ്ബ (എം.ഇ.എസ്), സി.പി കുഞ്ഞിമുഹമ്മദ് (എം.എസ്.എസ്), ഡോ.എം.കെ മുനീര്‍ എം.എല്‍.എ (ചെയര്‍മാന്‍, ശുദ്ധി), സി.ടി സക്കീര്‍ ഹുസൈന്‍ (ജന. കണ്‍വീനര്‍, ശുദ്ധി) എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന്ധ്രയിൽ ഒഎൻജിസി ഗ്യാസ് കിണറിൽ വൻ തീപ്പിടിത്തം; ഗ്രാമങ്ങൾ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  7 days ago
No Image

മുന്നിൽ സച്ചിൻ മാത്രം; ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ രണ്ടാമനായി റൂട്ട്

Cricket
  •  7 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് പുതിയങ്ങാടി സ്വദേശി മരിച്ചു

Kerala
  •  7 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

Kerala
  •  7 days ago
No Image

മുസ്‌ലിം ലീ​ഗിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

മഡുറോയുടെ അറസ്റ്റ്; വെനിസ്വേലയിലെ ജനപ്രിയ ഇന്ത്യൻ മോട്ടോർ സൈക്കിളുകൾക്ക് തിരിച്ചടിയാകുമോ?

International
  •  7 days ago
No Image

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; യുഎഇയിൽ മസ്സാജ് സെന്റർ ഉടമകൾ അറസ്റ്റിൽ

uae
  •  7 days ago
No Image

സച്ചിന് ശേഷം പൊള്ളാർഡും വീണു; 5733 ദിവസത്തെ അപരാജിത കുതിപ്പിന് അന്ത്യം

Cricket
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണവില കുതിക്കുന്നു: ആഭരണങ്ങളോടുള്ള പ്രിയം കുറഞ്ഞു; ഗോൾഡ് ബാറുകളിലും നാണയങ്ങളിലും കണ്ണുനട്ട് നിക്ഷേപകർ

uae
  •  7 days ago
No Image

തെലങ്കാന സ്വദേശിനിയെ യുഎസിൽ കൊന്ന് ഇന്ത്യയിലേക്ക് കടന്ന പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ; ഇൻ്റർപോൾ നീക്കം നിർണായകമായി

crime
  •  7 days ago