HOME
DETAILS

കത്ത് മുടക്കി തപാല്‍സമരം അഞ്ചാം ദിവസത്തിലേക്ക്

  
backup
May 26, 2018 | 2:50 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82

 

കോഴിക്കോട്: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന തപാല്‍സമരം ജില്ലയില്‍ പൂര്‍ണം. തപാല്‍ വിതരണമുള്‍പ്പെടെയുള്ള മുഴുവന്‍ സേവനങ്ങളും നാലാം ദിനമായ ഇന്നലെയും സ്തംഭിച്ചു. എന്‍.എഫ്.പി.ഇ, എഫ്.എന്‍.പി.ഒ ജോയിന്റ് കൗണ്‍സില്‍ ആക്ഷന്റെ നേതൃത്വത്തിലാണു സമരം നടക്കുന്നത്.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസുകള്‍, അവയ്ക്ക് കീഴിലുള്ള മുഴുവന്‍ സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും കഴിഞ്ഞ നാലു ദിവസമായി അടഞ്ഞുകിടക്കുകയാണ്. 304 പോസ്റ്റ് ഓഫിസുകളില്‍ 75 വകുപ്പുതല പോസ്റ്റ് ഓഫിസ്, ജി.ഡി.എസ് ജീവനക്കാര്‍ മാത്രമുള്ള 229 ബ്രാഞ്ച് ഓഫിസ് എന്നിവയാണ് ജില്ലയിലുള്ളത്. എന്നാല്‍ വകുപ്പുതല പോസ്റ്റ് ഓഫിസ് ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതോടെയാണ് തപാല്‍ മേഖലയില്‍ പൂര്‍ണ സ്തംഭനമുണ്ടായത്.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലും റെയില്‍വേ മെയില്‍ സര്‍വിസിലും (ആര്‍.എം.എസ്) കത്തുകള്‍ കെട്ടിക്കിടക്കുകയാണ്.
അതേസമയം ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച കമലേഷ് ചന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് എം.കെ രാഘവന്‍ എം.പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പണിമുടക്കിയ ജീവനക്കാര്‍ മുഖ്യ തപാല്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. പി.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വി.എ.എന്‍ നമ്പൂതിരി, വിജയന്‍ കണ്ണങ്കര, ബാലന്‍ പുന്നശേരി, സുരേന്ദ്രന്‍, ടി.പി വിശ്വനാഥന്‍, സി.കെ പ്രഭാകരന്‍, പി.കെ ജിനേഷ്, പി. രാധാകൃഷ്ണന്‍ സംസാരിച്ചു. ഇന്നും ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് സമരസമിതി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"കഴിയുമെങ്കിൽ എന്നെ പിടിക്കൂ": നമ്പർ പ്ലേറ്റുകൊണ്ട് വെല്ലുവിളിച്ച യുവാവിനെ ഒരു മണിക്കൂറിനുള്ളിൽ പൊക്കി പൊലിസ്; സംഭവം വൈറൽ

National
  •  13 days ago
No Image

വയനാട്ടിൽ രേഖകളില്ലാതെ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പണം പിടികൂടി; ഒരാൾ പിടിയിൽ

Kerala
  •  13 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്: വിധി അറിയാൻ മണിക്കൂറുകൾ മാത്രം; പ്രതീക്ഷയിൽ മഹാസഖ്യം

National
  •  13 days ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം ഇതാ

uae
  •  13 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യക്കെതിരെയുള്ള പ്രതിഷേധത്തിൽ മുൻനിരയിൽ നിന്ന പത്താം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ: കണ്ണാടി സ്‌കൂളിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത?

Kerala
  •  13 days ago
No Image

താജ്മഹലിനുള്ളിലെ രഹസ്യം; എന്താണ് അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച 'തഹ്ഖാന'?

National
  •  13 days ago
No Image

ദുബൈയിലെ ടാക്സി ഡ്രൈവർമാരുടെ ചെവിക്ക് പിടിച്ച് എഐ; 7 മാസത്തിനിടെ പിഴ ചുമത്തിയത് 30,000-ത്തോളം പേർക്ക്

uae
  •  13 days ago
No Image

സർക്കാർ ഉറപ്പ് വെറും പാഴ്വാക്ക് മാത്രം: ഒരാഴ്ചക്കകം പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് ഇടുക്കി നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും

Kerala
  •  13 days ago
No Image

1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ ഇനിമുതൽ എളുപ്പമാകും

uae
  •  13 days ago
No Image

സർക്കാർ അനുമതിയില്ലാതെ സർവീസ് തുടരുന്നു: ഓൺലൈൻ ടാക്സികൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Kerala
  •  13 days ago