HOME
DETAILS

' എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ട്, എങ്കിലും ഞങ്ങള്‍ക്ക് നാട്ടിലേക്ക് പോകണം': വൈഷ്‌നോ ക്ഷേത്രത്തില്‍ കുടുങ്ങി 450ഓളം ഭക്തന്മാര്‍

  
backup
April 02, 2020 | 11:19 AM

statement-of-a-person-stuckd-in-vaishno-temple-2020

ജമ്മു: വൈഷ്‌നോ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരിച്ചുപോകാനാവാതെ  450ഓളം ഭക്തന്മാര്‍.പട്‌ന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് 450 ഓളം പേരാണ് ജമ്മുവില്‍ കുടുങ്ങിക്കിടക്കുന്നത്.

മാര്‍ച്ച് 20 ന് ഭക്തര്‍ ജമ്മുവില്‍ എത്തി മാര്‍ച്ച് 22 ന് റിട്ടേണ്‍ ബുക്കിങ് നടത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള മാര്‍ഗം ഇല്ലാതായി.''സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു,'' ഭക്തര്‍ പറയുന്നു.

ഭക്തര്‍ സുരക്ഷിതരാണെന്ന് ജമ്മു ജില്ലാ ഭരണകൂടം അറിയിച്ചു.ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത നിരവധി പേരെ സുരക്ഷിതമായി അഭയം നല്‍കിയിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി.  450 ഓളം തീര്‍ഥാടകരെ ജമ്മു നഗരത്തില്‍ സുരക്ഷിതമായി പാര്‍പ്പിച്ചു.ശ്രീകോവിലിലോ കത്രാ പട്ടണത്തിലോ എവിടെയും കുടുങ്ങിപ്പോയവരില്ലെന്ന് ശ്രീകോവില്‍ സിഇഒ രമേശ് കുമാര്‍ പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  7 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  7 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  7 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  7 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  7 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  7 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  7 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  7 days ago