HOME
DETAILS

ലോക്ക് ഡൗണില്‍ ലോക്കായ തൊഴിലാളി കുടുംബങ്ങള്‍ക്ക്  ഭക്ഷ്യധാന്യങ്ങളുമായി അവര്‍ ബോണക്കാട് ചുരം കയറി

  
backup
April 03, 2020 | 2:16 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af-%e0%b4%a4
 
നെടുമങ്ങാട്: ലോക്ക് ഡൗണില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് ഭക്ഷണമില്ലാതെ കാട്ടുപേരക്കയും കഴിച്ചു വന മധ്യത്തില്‍ അതിജീവനത്തിന് ശ്രമിച്ച  തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തി. 
തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതും വനത്തിലൂടെ 15 കിലോമീറ്ററോളം താണ്ടി എത്തേണ്ടതുമായ ബോണക്കാട് എസ്റ്റേറ്റിലെ നൂറ്റമ്പതോളം തൊഴിലാളി കുടുംബങ്ങളായിരുന്നു ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ഒറ്റപ്പെട്ടത്. ആകെയുള്ള കെ.എസ്.ആര്‍.ടി.സി ബസ് യാത്ര അവസാനിപ്പിച്ചതോടെ ഇവര്‍ ബാഹ്യലോകത്തുനിന്നു പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. തൊഴിലാളി കുടുംബങ്ങളുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം സുപ്രഭാതം പുറത്തുകൊണ്ടുവന്നിരുന്നു. ഈ  സാഹചര്യത്തിലാണ് യുവ ഭാരത് മിഷന്‍ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ അംഗങ്ങള്‍ ഭക്ഷ്യധാന്യങ്ങളും ആവശ്യവസ്തുക്കളും മാസ്‌ക്കുകളുമൊക്കെയായി ബോണക്കാട് ചുരം കയറി ഇവര്‍ക്കരുകിലേക്ക് എത്തിയത്. 
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആറ്റിങ്ങല്‍ സ്വദേശി നിയാസ് ഭാരതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം തൊഴിലാളി ലയങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്തത്. രണ്ടാഴ്ചത്തേക്കുള്ള അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, മാസ്‌ക് തുടങ്ങിയവയാണ് എത്തിച്ചത്. ലോക്ക് ഡൗണ്‍ നിലവില്‍ വന്ന ശേഷം അധികൃതര്‍ ഉള്‍പ്പെടെ ആരും തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നു തൊഴിലാളി കുടുംബങ്ങള്‍ കുറ്റപ്പെടുത്തി. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  9 minutes ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  12 minutes ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  28 minutes ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  29 minutes ago
No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  an hour ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  an hour ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  an hour ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  an hour ago
No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  2 hours ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  2 hours ago