HOME
DETAILS

പകര്‍ച്ചവ്യാധികളും പ്രതിരോധവും

  
backup
June 06 2018 | 21:06 PM

deceases-and-defense-spm-today-articles

മനുഷ്യന്‍ വ്യക്തിപരമായും സാമൂഹികമായും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ നിര്‍ദേശിക്കുന്ന മതമാണ് ഇസ്‌ലാം. ഒരു വ്യക്തിക്ക് അഭിമാനത്തോടെ സന്തോഷത്തില്‍ ജീവിക്കാന്‍ ആവശ്യമായ എല്ലാ വിഷയങ്ങളും മതത്തിനകത്ത് കാണാനാവും. വിശ്വാസി ജീവിതത്തില്‍ ഉപദേശം തേടി മറ്റൊരു ഇടം പോകേണ്ട ആവശ്യം ഇല്ലാത്ത വിധം സമ്പൂര്‍ണമാണ് ഓരോ ആശയങ്ങളും. ശുദ്ധിയെ കുറിച്ചുള്ള പ്രവാചക നിര്‍ദേശങ്ങള്‍ മാത്രം നോക്കിയാല്‍ പോലും ഈ യാഥാര്‍ഥ്യം ബോധ്യമാവും.
ദീനിന്റെ അടിത്തറ ശുദ്ധി ആണെന്നല്ലേ പ്രവാചക അധ്യാപനം. ശുദ്ധമായ ആശയങ്ങളും ആളുകളും അടയാളങ്ങളും ഒന്നിക്കുന്ന മതമാണ് ഇസ്‌ലാം. വിശ്വാസത്തിന്റെ പകുതിയെ നിര്‍ണയിക്കുക വൃത്തി ആണല്ലോ. ശുദ്ധിയുള്ളവരെ അല്ലാഹു ഇഷടപ്പെടുന്നു എന്ന് വിശുദ്ധ ഖുര്‍ആനിലെ തൗബ സൂറത്തില്‍ കാണാം.
സൂക്ഷ്മത വിശ്വാസത്തിന്റെ മുഖമുദ്രയാണ്. അവന്റെ വാക്കിലും പ്രവൃത്തിയിലും സംസ്‌കാരത്തിലും വേഷത്തിലും ചിന്തയിലും അവന്‍ ഇടപെടുന്ന എല്ലാ കാര്യങ്ങളിലും സൂക്ഷ്മത വേണം. തന്റെ ഇടപെടല്‍ മറ്റൊരാള്‍ക്ക് പ്രയാസം വരുത്തുന്നില്ല എന്ന് വിശ്വാസി എപ്പോഴും ഉറപ്പ് വരുത്തും. ജനങ്ങളെ കാണുന്നിടത്ത് ദുര്‍ഗന്ധ സാധ്യതയുള്ള ഭക്ഷണം പോലും കഴിക്കരുത് എന്നാണ് പ്രവാചക പാഠം.


ദിവസവും അഞ്ച് നേരം അവന്‍ നിര്‍ബന്ധമായും വുളൂഅ് ചെയ്യേണ്ടി വരുന്നു. അഥവാ 15 തവണ മുഖവും കൈകളും മുടിയും ചെവിയും കാലുകളും വ്യത്തിയാക്കുന്നു. ഓരോ വുളൂഇന് മുമ്പും ബ്രഷ് ചെയ്യണമെന്ന തിരുനബി(സ)യുടെ നിര്‍ദേശം ഉള്‍ക്കൊള്ളേണ്ടവന്‍ ആണല്ലോ വിശ്വാസി. നിങ്ങള്‍ക്ക് വലിയ പ്രയാസം ആകില്ലായിരുന്നെങ്കില്‍ എല്ലാ വുളൂവിന് മുന്‍പും ബ്രഷ് ചെയ്യാന്‍ നിര്‍ബന്ധ കല്‍പന ഉണ്ടാകുമായിരുന്നു എന്ന് നബി(സ) പറഞ്ഞതായി കാണാം. വീട്ടില്‍ കയറുന്നതിനു മുമ്പ് നബി(സ) മിസ്‌വാക്ക് ചെയ്യുമായിരുന്നു എന്ന് ആഇശ ബീവി(റ) പഠിപ്പിച്ചിട്ടുണ്ട്. അവിടന്ന് പഠിപ്പിച്ച മതത്തിന്റെ വക്താക്കള്‍ വൃത്തിയിലും മറ്റുള്ളവരുടെ സന്തോഷത്തിനും വേണ്ടി പാലിക്കേണ്ട മര്യാദകള്‍ ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
വിശ്വാസിയുടെ വസ്ത്രവും ശരീരവും മനസ്സും സുഗന്ധം പരത്തണം. വസ്ത്രം വൃത്തിയാക്കണമെന്ന നിര്‍ദേശം സൂറ: മുദ്ദസിറില്‍ കാണാം. അശുദ്ധ സംസ്‌കാരം സ്വീകരിച്ചതിന്റെ പേരില്‍ ലൂത് നബിയുടെ സമുദായത്തില്‍ അല്ലാഹു ശിക്ഷ ഇറക്കിയത് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
മഴക്കാലരോഗങ്ങള്‍ പോലെയുള്ള പലതും ശുദ്ധിയിലെ അശ്രദ്ധയുടെ അനന്തര ഫലമാണ്. അശുദ്ധിയുടെ ഒരു സാധ്യതയും വിശ്വാസിയില്‍ ഉണ്ടാകരുത് എന്ന് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു. ദിനേന 15 തവണ അനിവാര്യമായും ശരീരത്തിലെ പ്രധാന അവയവങ്ങള്‍ കഴുകുന്ന ഒരാള്‍ അശുദ്ധമായ ഓരോ സെക്കന്റിനെ കുറിച്ചും ബോധവാനാവണം.
ഭക്ഷണത്തിലെ ബറകത്ത് ഭക്ഷണത്തിന് മുന്‍പും ശേഷവും വുളൂഅ് ചെയ്യുന്നതിലാണെന്ന തിരുവചനം നാം പാലിക്കേണ്ട ശാരീരിക മാനസിക വിശുദ്ധിയെ കൂടുതല്‍ ഓര്‍മപ്പെടുത്തുന്നു. ഹൃദയത്തില്‍ ഈമാനിന്റെ വെളിച്ചം ഉള്ളവന്‍ ഈമാനിന്റെ പാതിയായ വൃത്തിയെ മാറ്റി നിര്‍ത്തില്ല. അത് അവന്റെ സ്വകാര്യജീവിതത്തില്‍ പോലും അനുവര്‍ത്തിക്കും. പ്രഭാതത്തില്‍ എഴുന്നേറ്റ ഉടനെ കൈ മൂന്ന് തവണ കഴുകാതെ പാത്രത്തില്‍ ഇടരുത് എന്നാണ് തിരുവചനം(ബുഖാരി). നഖം, മുടി, കക്ഷ ഗുഹ്യരോമങ്ങള്‍ വൃത്തിയാക്കുന്നതില്‍ പോലും മതപരമായ നിര്‍ദേശം നമുക്കുണ്ട്. ആഴ്ചയില്‍ ഒരു ദിനം ഇവയല്ലാം ശുദ്ധീകരിക്കാന്‍ മതം നിര്‍ദേശിക്കുന്നു. 40 ദിവസത്തിലധികം ഇവ നീക്കം ചെയ്യാതെ നില്‍ക്കരുതെന്ന് സ്വഹീഹ് മുസ്‌ലിമിലെ ഹദീസില്‍ കാണാം.
മുടി ഉള്ളവന്‍ അതിനെ ആദരിക്കണമെന്ന് പഠിപ്പിച്ച തിരുനബി(സ) മുടി വൃത്തിയാക്കാത്തവരോട് ഉപദേശിച്ചതായും ഹദീസില്‍ വന്നിട്ടുണ്ട്(മുസ്‌ലിം). മുറ്റം അടിച്ച് വാരലും പാത്രം കഴുകിവയ്ക്കലും സുന്നത്തിന്റെ ഭാഗമാണ്. അവന്‍ പിന്തുടര്‍ന്നിരിക്കേണ്ട പ്രവാചക ചര്യയാണത്.
യാത്ര കഴിഞ്ഞു മടങ്ങുന്ന അനുചരരോട് നബി(സ) ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ സഹോദരങ്ങളെ കാണാന്‍ പോകുകയാണ്. നിങ്ങളുടെ വസ്ത്രവും വാഹനവും നന്നാക്കണം. അല്ലാഹു അശുദ്ധിയെ ഇഷ്ടപ്പെടുന്നില്ല. ജാബിര്‍(റ) പറയുന്നു: നബി(സ)യുടെ അടുത്ത് മണ്ണ് കലര്‍ന്ന വസ്ത്രം ധരിച്ച് ഒരാള്‍ വന്നു: നബി(സ) ചോദിച്ചു: വസ്ത്രം ശുദ്ധിയാക്കാന്‍ ഒന്നും കൂടെയില്ലേ (അബൂദാവൂദ്)

ആരോഗ്യം പ്രധാനം തന്നെ
ഹിദായത്ത് പോലെ പ്രധാനമാണ് ആരോഗ്യവും. പ്രധാന പ്രാര്‍ഥനകളില്‍ എല്ലാം രണ്ടും ഒരുമിച്ച് കാണാം. സുജൂദിന് ഇടയിലെ ഇരുത്തത്തില്‍, ഖുനൂത്തില്‍ സന്മാര്‍ഗ ദര്‍ശനം വേണമെന്ന് പറയുന്നതിന്റെ കൂടെയാണ് ആരോഗ്യം വേണമെന്ന പ്രാര്‍ഥന. നബി(സ) പറയുന്നു: അല്ലാഹുവിനോട് നിങ്ങള്‍ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുക. ദൃഢവിശ്വാസം കഴിഞ്ഞാല്‍ ആരോഗ്യമാണ് വലിയ അനുഗ്രഹം(ബുഖാരി).
ആരോഗ്യത്തിന് പ്രാധാന്യം കല്‍പ്പിക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ ഹിദായത്തിനും പ്രവാചക വചനത്തിലും വില കല്‍പ്പിക്കാത്തതിനു തുല്യമാക്കും. ആരോഗ്യം നിലനില്‍ക്കാനുള്ള പ്രാര്‍ഥന ആരാധനയുടെ ഭാഗമാക്കിയ മതമാണ് ഇസ്‌ലാം. നിസ്‌കാരത്തിലെ പ്രാര്‍ഥനയില്‍ പോലും ആ പ്രാര്‍ഥന പ്രവാചകചര്യയാണ്.
പകര്‍ച്ചവ്യാധി സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. രോഗം പകരില്ലെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തനിക്ക് ബാധകമല്ലെന്നും ഒരു സത്യവിശ്വാസി ചിന്തിക്കില്ല. ഒട്ടകത്തെ അഴിച്ചുവിട്ട് ഞാന്‍ ഒട്ടകത്തിന്റെ കാര്യം അല്ലാഹുവിനെ ഏല്‍പ്പിച്ചു എന്ന് പറഞ്ഞവനോട്; 'ആദ്യം ഒട്ടകത്തെ കെട്ടി വയ്ക്കുക, എന്നിട്ട് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക' എന്നാണ് നബി(സ) നിര്‍ദേശിച്ചത്.തവക്കുലിന്റെ ഉയര്‍ന്ന ലോകത്തെ ചില വ്യത്യസ്തതകള്‍ നിശ്ചിത പദവിയില്‍ എത്തിയവര്‍ക്കുള്ളതാണ്. പ്രവാചക വചനം കാണുക:
പകരുന്ന രോഗമുള്ളവര്‍ രോഗമില്ലാത്തവരെ സന്ദര്‍ശിക്കാന്‍ പോകരുത്( ബുഖാരി). പകര്‍ച്ചവ്യാധികള്‍ ഉള്ളവരില്‍ നിന്നും സൂക്ഷ്മത പാലിക്കാന്‍ നിര്‍ദേശിച്ച ധാരാളം ഹദീസുകള്‍ ഉണ്ട്. ഈ ഹദീസുകള്‍ എല്ലാം ഉള്‍കൊള്ളേണ്ട ബാധ്യത വിശ്വാസിക്കുണ്ട്. പകര്‍ച്ചവ്യാധിയില്‍ നിന്നു സിംഹത്തില്‍ നിന്നു രക്ഷപ്പെടും പോലെ രക്ഷപ്പെടണം എന്ന ഹദീസ് അബൂയഅ്‌ല(റ)ഉദ്ധരിച്ചിട്ടുണ്ട്. പ്ലേഗ് ബാധിച്ചവനില്‍ നിന്നും സിംഹത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്ന പോലെ ഓടി രക്ഷപ്പെടണമെന്ന് ബുഖാരിയില്‍ കാണാം. ഒരു നാട്ടില്‍ പകര്‍ച്ചവ്യാധി ഉണ്ടായാല്‍ ആ നാട്ടിലേക്ക് പോകരുത് എന്നും അവിടെ നിന്നും സഞ്ചരിക്കരുത് എന്നും നബി(സ) പഠിപ്പിക്കുകയും പില്‍ക്കാലത്ത് ഉമര്‍(റ)വിന്റെ കാലത്ത് ശാമില്‍ പ്ലേഗ് രോഗം വന്നപ്പോള്‍ ഉമര്‍(റ) ഈ ഹദീസ് ഉദ്ദരിച്ചു ബോധവല്‍ക്കരിച്ചതും പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസി സൂക്ഷിക്കേണ്ട കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഗുണകരമല്ല. പ്രതിസന്ധിക്ക് പരിഹാരമായി ഭൗതിക സംവിധാനങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കട്ടെ. അതിനോട് സഹകരിക്കാനും പൊതുസേവനരംഗം സജീവമാക്കാനും നാം സന്നദ്ധരാകണം. നിങ്ങള്‍ സ്വയം നാശത്തിലേക്ക് എടുത്ത് ചാടരുത് എന്ന് ഖുര്‍ആനിന്റെ നിര്‍ദേശം അവഗണിക്കപ്പെടരുത്. അതോടൊപ്പം പ്രാര്‍ഥന പ്രധാന ആയുധമായി കാണാന്‍ മറക്കരുത്. പ്രാര്‍ഥന കൂടാതെ പരിഹാരം പ്രതീക്ഷിക്കരുത്. ഭൗതിക പരിഹാരങ്ങള്‍ ഒരു ഭാഗത്തും പ്രാര്‍ഥന കൂടെയും നില നിര്‍ത്തണം. ചികിത്സയും സൂക്ഷ്മതയും പ്രാര്‍ഥനയും നമ്മുടെ ബാധ്യതയാണ്. നാട് രക്ഷപ്പെടണം. രോഗാണുക്കള്‍ പകരാതെ സൂക്ഷിക്കണം. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ നടത്തി വിശ്വാസികളെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. അത്തരം പ്രചാരണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ അരങ്ങുവാഴുന്ന കാലത്ത് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  9 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  26 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  30 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  40 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  43 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago