HOME
DETAILS

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

  
December 01, 2025 | 1:58 AM

Dubai Orma kalothsavam today and tomorrow

ദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷ ഭാഗമായി ഓർമ ആഭിമുഖ്യത്തിൽ ഡിസംബർ 1, 2 തീയതികളിൽ ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ. ഇന്ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, എം.എ യൂസഫലി, ഡോ. ആസാദ് മൂപ്പൻ, ഡോ. കെ.പി ഹുസൈൻ, പ്രവാസി ക്ഷേമ നിധി ബോർഡ് ഡയരക്ടർ എൻ.കെ കുഞ്ഞഹമ്മദ്, നോർക്ക ഡയരക്ടർ ഒ.വി മുസ്തഫ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ദുബൈക്കു പുറമേ, മറ്റു വടക്കൻ എമിറേറ്റുകളിലെയും പ്രധാന വ്യവസായ പ്രമുഖരും മലയാളി സാമൂഹിക-സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

കേരളോത്സവ ഭാഗമായി ഓർമ വാദ്യ സംഘം അവതരിപ്പിക്കുന്ന മേളവും, 500ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും, സംഗീത പരിപാടിയുമുണ്ടാകും. ഇന്ന് യുവ ഗായകർ അണിനിരക്കുന്ന 'മസാല കോഫി ബാൻഡി'ന്റെ സംഗീത പരിപാടി. വിധു പ്രതാപും രമ്യ നമ്പീശനും പങ്കെടുക്കുന്ന സംഗീത നിശ, രാജേഷ് ചേർത്തലയുടെ വാദ്യ മേള ഫ്യൂഷൻ എന്നിവ നാളെ അരങ്ങേറും. നൂറോളം വർണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാകും. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷ യാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻ പാട്ട് തുടങ്ങിയ കലാരൂപങ്ങൾ വർണ വിസമയമൊരുക്കും. തെരുവു നാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗം കളി, കോൽക്കളി, പൂരക്കളി സംഗീത ശില്പം, സൈക്കിൾ യജ്ഞം തുടങ്ങിയ നിരവധി നാടൻ കലാരൂപങ്ങളും ഉണ്ടാകും. കേരളത്തിന്റെ തനത് നാടൻ രുചി വിഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങിയ മലയാളത്തനിമയെയും സംസ്കൃതിയെയും ഇഴ ചേർത്ത് ഒരുക്കുന്ന കേരളോത്സവം പ്രവാസത്തിലെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി വ്യത്യസ്ത അനുഭവമാക്കി മാറ്റും.

 

ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തക ശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, യു.എ.ഇയിലെ പ്രശസ്ത ചിത്രകാരന്മാരുടെ തൽസമയ പെയിന്റിങ്, കേരളത്തിന്റെ ചരിത്രവും പോരാട്ട നാൾവഴികളും ഉൾക്കൊള്ളുന്ന ചരിത്ര-പുരാവസ്തു പ്രദർശനങ്ങൾ സദസ്യർക്കും പുതുതലമുറക്കും പുത്തൻ അനുഭവങ്ങൾ പകരും. ദുബൈയിലെ മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സർഗ വാസനകൾ പ്രദർശിപ്പിക്കാനുള്ള അവസരവും, പുതുതായി മലയാളം മിഷനിൽ ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രേഷൻ സൗകര്യവും, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയാനും പങ്കാളികളാകാനുമായി നോർക്ക, പ്രവാസി ക്ഷേമ നിധി, നോർക്ക കെയർ ഇൻഷുറൻസ്‌ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും, കെ.എസ്.എഫ്.ഇ സ്റ്റാളും ഉത്സവപ്പറമ്പിൽ ഒരുക്കുന്നതാണ്. കേരളോത്സവത്തിന് പ്രവേശനം സൗജന്യമായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  2 hours ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  3 hours ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  3 hours ago
No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  10 hours ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  11 hours ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  11 hours ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  7 hours ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  11 hours ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  11 hours ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  6 hours ago