HOME
DETAILS
MAL
ഇന്ത്യയില് 40 കോടി തൊഴിലാളികള് പട്ടിണിയിലാകുമെന്ന് യു.എന്
ADVERTISEMENT
backup
April 09 2020 | 03:04 AM
യുനെറ്റഡ് നേഷന്സ്: കൊവിഡ് ഇന്ത്യയില് 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് ഐക്യരാഷ്ട്ര സഭ. കൊവിഡ് പ്രതിസന്ധി തീര്ക്കുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് ഇത് ഏറെ ബാധിക്കുക. ലോകമാകെ 195 ദശലക്ഷത്തിലേറെ സ്ഥിരം തൊഴിലാളികള്ക്ക് ജോലി നഷ്ടമാകും. വരും നാളുകളില് 6.7 ശതമാനം ജോലിസമയമാണ് ഇതോടെ ഇല്ലാതാവുന്നത്. അന്തര്ദേശീയ തൊഴില് സംഘടന ( ഐ.എല്.ഒ) യുടെ രണ്ടാംഘട്ട വിശകലന റിപ്പോര്ട്ടിലാണ് ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡുണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. വികസിത, വികസ്വര രാജ്യങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. തൊഴിലാളികളും വ്യവസായികളും ദുരിതത്തിലാണ്. നമ്മള് ഒന്നിച്ച് നീങ്ങണമെന്നും ശരിയായതും ചടുലവുമായ നീക്കങ്ങളിലൂടെ എല്ലാവരും മുന്നേറിയാല് മാത്രമേ വലിയ വിപത്തില് നിന്നും ലോകത്തിന് കരയറാന് സാധിക്കുകയുള്ളൂവെന്നും ഐ.എല്.ഒ ഡയരക്ടര് ജനറല് ഗൂ റൈഡര് പറഞ്ഞു.
ലോകത്താകമാനം 200 കോടി തൊഴിലാളികള് അനൗപചാരിക മേഖലകളില് ജോലി ചെയ്യുന്നുണ്ട്. ഇന്ത്യ, നൈജീരിയ, ബ്രസീല് തുടങ്ങിയ രാജ്യങ്ങളില് ഇത്തരം തൊഴിലാളികള് അനുഭവിക്കുന്ന പ്രതിസന്ധി വലിയ പ്രത്യാഘാതങ്ങള് ഉണ്ടാക്കും.
ഇന്ത്യയിലെ തൊഴില് മേഖലയില് 90 ശതമാനവും ഇത്തരത്തിലുള്ളവരാണ്. നിലവിലെ ലോക്ക്ഡൗണ് തന്നെ അവരെ ദാരിദ്ര്യത്തിലേക്ക് എത്തിച്ചിരിക്കയാണ്. ലോകത്തെ ഏതു രാജ്യത്തുണ്ടാകുന്ന പ്രതിസന്ധികളും മറ്റുള്ളവരെയും ബാധിക്കും എന്നതിനാല് അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ഏറ്റവും ആവശ്യമായ അവസ്ഥയിലാണിപ്പോള്. അറബ് ലോകത്ത് അഞ്ച് ദശലക്ഷം സ്ഥിരം തൊഴിലവസരങ്ങള് നഷ്ടമാകും. യൂറോപ്പില് 12 ദശലക്ഷവും ഏഷ്യ, പസഫിക് മേഖലയില് 125 ദശലക്ഷം സ്ഥിരം തൊഴിലാളികള്ക്കും തൊഴില് നഷ്ടപ്പെടുമെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. ലോകത്തെ തൊഴിലാളികളില് 81 ശതമാനത്തെ കൊവിഡ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. അതായത് അഞ്ചില് നാലുപേരെ എന്നതോതിലാണ് ഈ പ്രതിസന്ധി ബാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യുഎഇ; പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 88 ശതമാനം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നു
uae
• 2 minutes agoആര്എസ്എസിനെ പ്രതിരോധിച്ചാണ് ശീലം; പ്രീണിപ്പിക്കേണ്ട കാര്യം തങ്ങള്ക്കില്ല; മുഖ്യമന്ത്രി
Kerala
• 36 minutes agoവിവാദ സുവിശേഷ പ്രഭാഷകൻ അപ്പോളോ ക്വിബ്ളോയി അറസ്റ്റിൽ
crime
• 41 minutes agoമൃതദേഹം സുഭദ്രയുടേതേ് തന്നെ; കാലിലെ ബാന്റേഡ് മകന് തിരിച്ചറിഞ്ഞു
Kerala
• an hour agoയുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ
uae
• an hour agoപ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്ശം; അപകീര്ത്തിക്കേസില് ശശി തരൂരിന് താല്ക്കാലിക ആശ്വാസം
Kerala
• 2 hours agoറിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ
Saudi-arabia
• 2 hours agoഎല്ലാ പൊലിസുകാര്ക്കും ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവുമായി ഡി.ജി.പി
Kerala
• 2 hours agoസസ്പെന്ഷനിലായ മുന് എം.എല്.എ ജോര്ജ് എം. തോമസിനെ തിരിച്ചെടുത്ത് സി.പി.എം
Kerala
• 2 hours agoസംഘര്ഷമെഴിയുന്നില്ല; മണിപ്പൂരില് അഞ്ച് ദിവസത്തേക്ക് ഇന്റര്നെറ്റ് നിരോധനം
National
• 2 hours agoADVERTISEMENT