റേഷന്‍ വ്യാപാരികള്‍ ഇന്ന് കരിദിനമാചരിക്കും
കോഴിക്കോട്: റേഷന്‍ വ്യപാരികളെ പീഡിപ്പിക്കാന്‍ ദിനംപ്രതി ഉത്തരവുകളിറക്കുന്നുവെന്നാരോപിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍വ്യാപാരികള്‍ ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കും.
സമൂഹത്തിലെ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പല ആനുകൂല്യവും പ്രഖ്യാപിച്ചപ്പോള്‍ റേഷന്‍ വ്യാപാരികളെ അവഗണിക്കുകയാണെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. മരിച്ച വ്യക്തിയുടെ അരി ഏതെങ്കിലും കാര്‍ഡ് ഉടമ വാങ്ങിയാല്‍ റേഷന്‍ വ്യാപാരി പിഴ അടയ്ക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇത് തീര്‍ത്തും അശാസ്ത്രീയമാണ്. ഏതു കടയില്‍ നിന്നും നിലവില്‍ പോര്‍ട്ടബിലിറ്റി പ്രകാരം അരി വാങ്ങാം. കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ് പ്രകാരം റേഷന്‍ വാങ്ങാന്‍വരുന്ന കാര്‍ഡുടമകള്‍ സാമൂഹികഅകലം പാലിച്ചില്ലെങ്കില്‍ റേഷന്‍ വ്യാപാരി ആയിരം രൂപ പിഴ അടയ്ക്കണമെന്നും പറയുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. കറുത്ത ബാഡ്ജ് ധരിച്ചാണ് വ്യാപാരികള്‍ ഇന്ന് കട തുറക്കുക. ഉത്തരവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."