HOME
DETAILS

ജനഹൃദയ യാത്ര ഇന്ന് സൗത്ത് മണ്ഡലത്തില്‍

  
backup
February 26, 2019 | 4:35 AM

%e0%b4%9c%e0%b4%a8%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%a4%e0%b5%8d%e0%b4%a4

കോഴിക്കോട്: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയശേഷം ആദ്യം നടപ്പിലാക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. യുഡി.എഫ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.കെ രാഘവന്‍ എം.പി നയിക്കുന്ന ജനഹൃദയ യാത്രയുടെ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ പര്യടനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ യു.പി.എ സര്‍ക്കാരുകള്‍ തൊഴിലുറപ്പു പദ്ധതി, ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനവും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ നടപ്പില്‍ വരുത്തി. അതുപോലെ തന്നെ അധികാരത്തിലെത്തിയാല്‍ ഈ വാഗ്ദാനവും നടപ്പില്‍ വരുത്തും. കേരളത്തില്‍ യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പര്യടനത്തിന്റെ നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി മായിന്‍ ഹാജി നിര്‍വഹിച്ചു. എം.എ റസാഖ് മാസ്റ്റര്‍, യു.സി രാമന്‍, അഡ്വ.പി.എം നിയാസ്, കെ.പി ബാബു, കെ. മുഹമ്മദാലി, കെ.വി സുബ്രഹ്മണ്യന്‍, കണ്ടിയില്‍ ഗംഗാധരന്‍, ആഷിഖ് ചെലവൂര്‍, അബൂബക്കര്‍, സലഫി വെള്ളയില്‍, കൗണ്‍സിലര്‍ അഡ്വ. ഒ. ശരണ്യ , ശ്രീയേഷ് ചെലവൂര്‍, വിനോദ് സംസാരിച്ചു.  യാത്ര ഇന്ന് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ കോവൂരില്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവങ്ങി വൈകിട്ട് ചക്കുംകടവ് ജങ്ഷനില്‍ സമാപിക്കും. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും, മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, എം.സി മായിന്‍ ഹാജി സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്ക്: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കത്തിയുമായി സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala
  •  a day ago
No Image

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു

International
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളും വേണമെന്ന്; ആവശ്യമുന്നയിച്ച് ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു

Kerala
  •  a day ago
No Image

പ്രമുഖ മതപ്രഭാഷകന്റെ പൗരത്വം പിന്‍വലിക്കാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കത്ത് നല്‍കി

International
  •  a day ago
No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  a day ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  a day ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  a day ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  a day ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  a day ago