കെ.എസ്.എസ്.പി.യു ജില്ലാ രജത ജൂബിലി സമ്മേളനത്തിന് തുടക്കം
തൊടുപുഴ: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ല രജത ജൂബിലി സമ്മേളനം അര്‍ബന്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കെ. ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്നായര് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഹാജറ, സി.ജി.പി.എ ജില്ലാ ട്രഷറര്‍ കെ. സോമന്, ബാങ്ക് റിട്ടയറീസ് ഫോറം പ്രസിഡന്റ് പി.കെ ജബാര്‍ സംസാരിച്ചു. മുന്‍കാല പ്രവര്‍ത്തകരായ എം. ജോസഫ് മാത്യു, ഇ.ടി വര്‍ക്കി, കെ.എം ജോസഫ്, കെ.എന്‍ രാമചന്ദ്രന്‍നായര്‍, കുര്യന് ഫിലിപ്പ്, കെ .വി മാത്യു, കെ.എം ഖദീജാഉമ്മ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ സെക്രട്ടറി വി .കെ മാണി സ്വാഗതവും വി.എം ജോസ് നന്ദിയും പറഞ്ഞു. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി ആര്. രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ മാണി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ടി. ചെല്ലപ്പന് അവതരിപ്പിച്ച വരവുചെലവ് കണക്കും ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചു.
ഇന്ന് രാവിലെ 9.45ന് വെങ്ങല്ലൂര്‍ മൂണ്‍ലൈറ്റ് ജങ്ഷനില്‍ നിന്ന് മുനിസിപ്പല്‍ മൈതാനിയിലേക്ക് പ്രകടനം.
തുടര്‍ന്നു ചേരുന്ന രജത ജൂബിലി സമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."