ഇന്ന് മൂന്നു പേര്‍ക്കുകൂടി കൊവിഡ്, സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 500 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മൂവരും വയനാട് ജില്ലയിലുള്ളവരാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നുമെത്തിയ ഡ്രൈവറുടെ ഭാര്യക്കും മാതാവിനും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേ സമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നു. 502 പേര്‍ക്കാണ് രോഗം ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇന്ന് ആരുടെയും ഫലം നെഗറ്റീവല്ല. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസവും ഒരാള്‍ക്കുപോലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതിനുശേഷമുള്ള ദിനത്തെ വിവരങ്ങളറിയാന്‍ ആകാംക്ഷയോടെയായിരുന്നു കേരളം കാത്തിരുന്നത്. ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 98 പേരാണ് ചികിത്സയില്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."