HOME
DETAILS

ബഹ്‌റൈനില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാരെ കൂടി ഇറാന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്

  
backup
April 11 2017 | 12:04 PM

25-indian-fishermen-detained-in-iran-from-bahrain

മനാമ: ബഹ്‌റൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാര്‍ കൂടി ഇറാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ മാസം 13ന് അഞ്ചു ബോട്ടുകളിലായി ബഹ്‌റൈനില്‍ നിന്നും പുറപ്പെട്ട 25 പേരെയാണ് അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇറാന്‍ അധികൃതര്‍ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലക്കാരായ യേശുദാസ്, ജഗന്‍, ജെനിഷ്, ജോസ് പ്രിന്‍സ്, ജോണ്‍, അരുകില്‍ ബോര്‍ജിയോ, ബാസ്‌കിലസ്, ആന്റണി പിച്ചൈ, ആന്റണി സൂസൈ, ആന്റണി പ്രമോദ്, ബോര്‍ജിയോ ഫ്രാന്‍സിസ്, വിക്ടര്‍, വിശുവാസം, റോകിയ ബെര്‍വിന്‍, അരുണ്‍ വിവേക്, അരുള്‍ പ്രജിടാന്‍,സാജന്‍,സാവിയോ, വില്യം പ്രഭു, ജോസഫ് ബെക്‌സി, ഡൊമിനിക് സാവിയോ, നിഷാന്ത്,മെറിന്‍ കുമാര്‍,രാജ് തിലക്,ആന്‍സണ്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നവര്‍.

അതേസമയം പിടിയിലായി ഒരു മാസത്തോളമായിട്ടും ഇവരെ ജയിലിലേക്ക് മാറ്റുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. തൊഴിലാളികളെല്ലാവരും ഇപ്പോഴും ഇറാന്‍ തീരത്ത് നങ്കൂരമിട്ട ബോട്ടുകളിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതു കൊണ്ടു തന്നെ ആവശ്യമായ ഭക്ഷണമോ ചികിത്സകളോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിടിയിലായ തമിഴ്‌നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ചയാണ് ബഹ്‌റൈനിലെത്തി നാട്ടിലേക്ക് മടങ്ങിയത്. ഇതിനുപിന്നാലെയാണ് 25 പേര്‍ വീണ്ടും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെ പിടിയിലായ തൊഴിലാളികളുടെ മോചനത്തിനായി തമിഴ്‌നാട്ടിലെ സംഘടനകളും മറ്റും സജീവമായി രംഗത്തിറങ്ങിയിരുന്നു.

തുടര്‍ന്നാണ് നയതന്ത്ര ഇടപെടുലുകളും അവരുടെ മോചനവും ഉണ്ടായത്. വൈകാതെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈനിലെ മുഹറഖ് പ്രവിശ്യയിലുള്ള നാല് സ്‌പോണ്‍സര്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് പിടികൂടിയ ബോട്ടുകള്‍. ഇവരുടെ മോചനത്തിനു വേണ്ടി ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ലെന്നും ഇവരിലോരാള്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago