HOME
DETAILS

ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് സ്വദേശിയെ ദമാമിൽ മരിച്ച നിലയിൽ കണ്ടെത്തി

  
backup
May 16, 2020 | 5:34 AM

missing-case-damaam-found-dead-body02020

    ദമാം: കിഴക്കൻ സഊദിയിൽ ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് സ്വദേശിയെ കിഴക്കൻ പ്രവിശ്യാ നഗരിയായ ദമാമിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ തടപ്പറമ്പ് വീട്ടിൽ മുച്ചുണ്ടി തൊടിയിൽ മുഹമ്മദ് സലീമി(39) നെയാണ് ദമാമിൽ പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഒമ്പതിനാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകി അന്വേഷണം നടത്തി വരികയായിരുന്നു.

     ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം  ദമാം ടോയോട്ടക്കടുത്തുള്ള പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബവുമായാണ് ദമാമിൽ താമസിക്കുന്നത്. ഇതിനിടയിൽ സാമ്പത്തികമായി ഏറെ പ്രശ്‌നങ്ങൾ നേരിടുകയും ഏതാനും ദിവസം മുമ്പ് മാനസിക നില തെറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഡോക്ടറെ കാണുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഭാര്യ: ഹൈറുന്നിസ. മകൻ: മുഹമ്മദ് നാസിഫ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  a minute ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  15 minutes ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  an hour ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  an hour ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  2 hours ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  2 hours ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  2 hours ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  2 hours ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  2 hours ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  2 hours ago