വില്ലേജ് അധികൃതരുടെ സഹായത്തോടെ നെല്‍പാടങ്ങളില്‍ റോഡ് നിര്‍മാണം
പുതുനഗരം: വടവന്നൂരില്‍ വില്ലേജ് അധികൃതരുടെ ഒത്താശയോടെ നെല്‍പാടങ്ങളില്‍ റോഡ് നിര്‍മാണം. പ്രതിഷേധം ശക്തമാകുന്നു. ഊട്ടറ വാട്ടയാറില്‍ റെയില്‍വേട്രാക്കിനടുത്ത നാലേക്കറിലധികം ഇരുപൂവല്‍ നെല്‍പാശേഖരങ്ങളാണ് റിയല്‍എസ്‌റ്റേറ്റ് സംഘങ്ങള്‍ റോഡ് നിര്‍മിക്കുന്നത്. റോഡ്‌നിര്‍മാണത്തെ പ്രദേശവാസികള്‍ തുടക്കത്തില്‍ എതിര്‍ത്തെങ്കിലും പഞ്ചായത്ത് റോഡാണ് വരുന്നതെന്നപ്രചാരണത്തില്‍ നിര്‍മാണം പുരോഗമിക്കുകയാണുണ്ടായത്. കഴിഞ്ഞ തവണ ഒന്നാം വിള കൊയ്‌തെടുത്ത് നെല്‍പാടങ്ങളാണ് പ്ലോട്ടുകളാക്കുന്നത്. വാട്ടയാര്‍ അങ്കണ്‍വാടിയില്‍നിന്ന് റെയില്‍വേട്രാക്കിലേക്കുള്ള നെല്‍പാടശേഖരങ്ങളിലൂടെ റോഡ് നിര്‍മാണം നടക്കുന്നില്ലെന്ന് വടവന്നൂര്‍ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം അളക്കുവാനെത്തിയ വടവന്നൂര്‍ വില്ലേജ് അധികൃതരോട് പാടശേഖരങ്ങളിലെ റോഡ് നിര്‍മാണത്തിനെതിരേ നാട്ടുകാര്‍ പരാതി ബോധിപ്പിച്ചപ്പോള്‍ കെ.എല്‍.യു വാങ്ങിയാണ് റോഡ് നിര്‍മാണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. സെന്റ് ഒരുലക്ഷത്തിലധികം രൂപക്ക് കഷ്ണങ്ങളാക്കി വില്‍പന നടത്തുന്നതിനായിട്ടാണ് നെല്‍പാടങ്ങളില്‍ റോഡ് നിര്‍മിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വാട്ടയാറിയെ ആലമ്പള്ളം റോഡരുകിലുള്ള എട്ടേക്കര്‍ നെല്‍പാടശേഖരങ്ങളെ പ്ലോട്ടുകളാക്കുന്നതിനെതിരേ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്നത്തെ ജില്ലാകലക്ടര്‍ അലി അസ്‌കര്‍ പാഷ നേരിട്ടെത്തി പ്ലോട്ടുകളാക്കുന്നതിനായി നിര്‍മിച്ച കമ്പിവേലികളെ പിഴുതെടുക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. ഇപ്പോഴും ഈപ്രദേശത്ത് കൃഷിനടത്താതെ തരിശ്ശിട്ടിരിക്കുകയാണ്. ഇതിനെതിരേ കലക്ടര്‍ നടപടിയെടുക്കണമെന്നാവശ്യപെട്ട് നാട്ടുകാര്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."