HOME
DETAILS

ജില്ലയില്‍ വിറ്റഴിച്ചത് മൂന്നു കോടിയുടെ മദ്യം

  
backup
April 19, 2017 | 9:42 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d


മാനന്തവാടി: വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള അവധി ദിനങ്ങളില്‍ ജില്ലയിലെ നാല് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വിറ്റഴിച്ചത് മൂന്നുകോടിയിലധികം രൂപയുടെ വിദേശമദ്യം.
വിഷുവിന്റെ തലേദിവസമായി 13നും ഈസ്റ്റര്‍ തലേദിവസമായ 15നും ജില്ലയില്‍ വില്‍പന നടത്തിയത് മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷത്തിന്റെ മദ്യമാണെന്നാണ് കണക്കുകള്‍. സുല്‍ത്താന്‍ ബത്തേരി ഔട്ട്‌ലറ്റില്‍ വിഷുവിന് 69 ലക്ഷവും ഈസ്റ്ററിന് 42 ലക്ഷവും വില്‍പന നടന്നു.
മാനന്തവാടിയില്‍ വിഷുവിന് 67 ലക്ഷം, ഈസ്റ്ററിന് 40 ലക്ഷം, അമ്പലവയലില്‍ വിഷുവിന് 33 ലക്ഷം, ഈസ്റ്ററിന് 28 ലക്ഷം, പുല്‍പ്പള്ളിയില്‍ വിഷുവിനും ഈസ്റ്ററിനും 22 ലക്ഷം വീതം എന്നിങ്ങനെയായിരുന്നു മദ്യവില്‍പന. മാറ്റി സ്ഥാപിക്കപ്പെട്ട വൈത്തിരി, പനമരം ബീവറേജസുകള്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് അടച്ചതിനാല്‍ ഉത്സവക്കച്ചവടം നടത്താന്‍ കഴിഞ്ഞില്ല.
പൊതുമരാമത്ത് വകുപ്പുമായി നടത്തിയ ഒത്തുകളിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ ശേഷം വീണ്ടും തുറന്ന മാനന്തവാടി എരുമത്തെരുവിലെ രണ്ട് ബിയര്‍ വൈന്‍ പാര്‍ലറുകളിലും ആഘോഷവുമായി ബന്ധപ്പെട്ട് നല്ലരീതിയിലുള്ള കച്ചവടമാണ് നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളിൽ മെസിയുടെ റെക്കോർഡിനൊപ്പം; 40 ടീമുകളെയും കീഴടക്കി ലെവൻഡോസ്കിയുടെ കുതിപ്പ്

Football
  •  a day ago
No Image

വെറും 1000 ദിര്‍ഹം ഉണ്ടോ, ഷാര്‍ജയില്‍ പുതിയ സംരംഭം തുടങ്ങാം; സുവര്‍ണ്ണാവസരമൊരുക്കി ബിസിനസ് ഫെസ്റ്റിവലില്‍

Business
  •  a day ago
No Image

കുവൈത്തില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

Kuwait
  •  a day ago
No Image

ടി-20 ലോകകപ്പിൽ ആ രണ്ട് ടീമുകൾ 300 റൺസ് നേടും: രവി ശാസ്ത്രി

Cricket
  •  a day ago
No Image

മോദിയുടെ ഇസ്റാഈല്‍ യാത്രയ്ക്ക് മുന്നോടിയായി അറബ് നേതാക്കള്‍ക്ക് വിരുന്നൊരുക്കി ഇന്ത്യ; നയതന്ത്രത്തിലെ 'ബാലന്‍സിങ് ആക്ട്'

International
  •  a day ago
No Image

വീണ്ടും കിരീടത്തിനരികെ ആർസിബി; രണ്ടാം കലാശപ്പോരിന് ടിക്കറ്റെടുത്ത് മന്ദാനപ്പട

Cricket
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി; പോറ്റിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി

Kerala
  •  a day ago
No Image

ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഗള്‍ഫുഡ് 2026; ഇന്ന് സമാപിക്കും

uae
  •  a day ago
No Image

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും

Kerala
  •  a day ago