തളിപ്പറമ്പില്‍ കാറിന്റെ ചില്ലുതകര്‍ത്ത് വീണ്ടും മോഷണശ്രമം; ഇരുട്ടില്‍തപ്പി പൊലിസ്
തളിപ്പറമ്പ് : തളിപ്പറമ്പില്‍ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണശ്രമങ്ങള്‍ പതിവാകുന്നു. വെളളിയാഴ്ച്ച രാത്രി 9.45ഒടെ കുപ്പം മുക്കുന്നിലെ പാറമ്മല്‍ ഷാഫിയുടെ കാറിന്റെ പിന്‍സീറ്റിന് സൈഡിലെ രണ്ട് ഗ്ലാസുകളാണ് തകര്‍ക്കപ്പെട്ടത്.
മന്നയില്‍ ഒരു സുഹൃത്തിനെ കാണാനെത്തിയതായിരുന്നു ഷാഫി. സമീപത്തെ വാഹനത്തിലുളളവര്‍ ഒച്ചവെച്ചതിനാല്‍ വാഹനത്തില്‍ നിന്നും മോഷണം നടത്താനുളള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.
തളിപ്പറമ്പില്‍ മൂന്ന് മാസത്തിനിടെ ഏഴാമത്തെ സംഭവമാണിത്. കാറിന്റെ ചില്ല് തകര്‍ത്ത് മോഷണശ്രമങ്ങള്‍ പതിവാകുമ്പോഴും അന്വേഷണം എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പുകയാണ് തളിപ്പറമ്പ് പൊലിസ്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടെ അടുത്ത കാലത്തായി യാതൊരു അന്വേഷണവും തളിപ്പറമ്പ് പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മോഷണശ്രമം നടന്ന കാര്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കി. കവര്‍ച്ചകള്‍ വ്യാപകമാകുമ്പോഴും പ്രതികളെ കണ്ടെത്താനാവാത്തത് പൊലിസിന് നാണക്കേടായ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.കൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."