മുഖ്യന്റെ തട്ടകം പിടിക്കാന്‍ സുധാകരന്‍
കണ്ണൂര്‍: ലോക്‌സഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടം മണ്ഡലത്തില്‍ പൊതുപര്യടനം നടത്തി. ശബരിമല വിഷയവും അക്രമ രാഷ്ട്ട്രീയവുമായിരുന്നു സുധാകരന്‍ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സംസാരിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ തുറന്നു കാട്ടിയും വിശ്വാസികളെ ഭിന്നിപ്പിച്ച ബി.ജെ.പിയുടെ രാഷ്ട്ട്രീയത്തെ എതിര്‍ത്തുമായിരുന്നു പര്യടനം നടത്തിയത്.
വേങ്ങാട് അങ്ങാടിയില്‍ നിന്നു തുടങ്ങിയ പര്യടനം മുസ്‌ലിം ലീഗ് സംസ്ഥാനസെക്രട്ടറി അബ്ദുല്‍റഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. കല്ലായി, തട്ടാരി, അമ്പനാട്, പനയത്താംപറമ്പ്, മുഴപ്പാല, ചക്കരക്കല്‍, മൗവ്വഞ്ചരി, ഐ.സി എസ് മുക്ക്, ഹസന്‍ മുക്ക്, പൊതുവാച്ചേരി, ഇരിവേരി, കരിമ്പയില്‍, ആര്‍.വി മൊട്ട, വെള്ളച്ചാല്‍, മൂന്നാംപാലം, കാടാച്ചിറ, പനോന്നേരി, ചാല, ചാല തെക്കേക്കര, എടക്കാട്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റഹ്മാനിയപള്ളി മഠം, മുഴപ്പിലങ്ങാട് ഗേറ്റ്, ധര്‍മടം റെയില്‍വേ സ്റ്റേഷന്‍, മീത്തലെ പീടിക, അംബേദ്കര്‍ കോളനി, കിഴക്കുംഭാഗം, വെണ്ടുട്ടായി, ഉമ്മന്‍ ചിറ, സുബേദാര്‍ റോഡ്, പാച്ചപൊയ്ക, പറമ്പായി ഗാന്ധി സ്മാരകം, കേളാല്ലുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പെരളശ്ശേരി കോട്ടക്ക് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."