മേഖലാ ശില്പശാല
തിരുവനന്തപുരം: മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല ശില്‍പ്പശാല ഇന്നു രാവിലെ 9 മണിമുതല്‍ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ആരംഭിക്കുന്നു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് അഥവാ മൃതസജ്ജീവനിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. അവയവദാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ഡോകര്‍മാരില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടായിരിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.എച്ച്.എസിന്റെ കീഴില്‍ ജില്ലകള്‍ തോറും നോഡല്‍ ഓഫീസറേയും സര്‍ക്കാര്‍ ഡോക്ടര്‍മാരേയും എംപാനല്‍ ചെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുള്ള ഇവര്‍ക്ക് വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."