HOME
DETAILS

'കാപ്‌സ്യൂള്‍' പഠനത്തിനു തടയിടാന്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണം

  
backup
July 07, 2018 | 6:47 PM

%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81

ചെറുവത്തൂര്‍: ഗ്രേസ് മാര്‍ക്ക് നേടാന്‍ ഇനങ്ങള്‍ 'കാപ്‌സ്യൂളായി' പഠിക്കുന്ന രീതിക്ക് തടയിടാന്‍ കലോത്സവ മാന്വലില്‍ പരിഷ്‌കരണം. ശാസ്ത്രീയനൃത്ത ഇനങ്ങളില്‍ ആ കലയെ കുറിച്ചുള്ള കുട്ടികളുടെ അറിവ് കൂടി അളന്നിട്ടാകും ഇനി വിജയികളെ നിശ്ചയിക്കുക. വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് കൂടി മത്സരിക്കുന്നവര്‍ ഉത്തരം നല്‍കണം. ശാസ്ത്രീയസംഗീതത്തില്‍ ഒരു കീര്‍ത്തനം മാത്രം പഠിച്ചുവന്നു പാടാനും കഴിയില്ല. അഞ്ചു കീര്‍ത്തനങ്ങള്‍ കുട്ടികള്‍ നേരത്തെ എഴുതിനല്‍കണം. ഇതില്‍ ഏതെങ്കിലും ഒന്ന് പാടാന്‍ വിധികര്‍ത്താക്കള്‍ നിര്‍ദേശിക്കും. മിമിക്രി, നാടോടിനൃത്തം, കഥകളി (സിംഗിള്‍) ഓട്ടന്‍തുള്ളല്‍ എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടക്കും. കേരളനടനത്തിന്റെ സമയം 12 മിനുട്ടായി ചുരുക്കി. പരിചമുട്ടില്‍ തകിട്, ഇരുമ്പ് എന്നിവയുടെ വാള്‍ ഉപയോഗിക്കണം. സ്റ്റീല്‍ വാളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അപ്പീലിലൂടെ ലഭിക്കുന്ന മാര്‍ക്ക് ജില്ലകളുടെ ഓവറോള്‍ പോയന്റില്‍ ഉള്‍പ്പെടുത്തില്ല. 

സംസ്ഥാന കലോത്സവത്തില്‍ ജില്ലകളുടെ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നിര്‍ണയിക്കുന്നതില്‍ ഇത്തരം പോയന്റുകള്‍ നിര്‍ണായകമാകാറുണ്ട്. മേളകളുടെ ഘടനയില്‍ സമഗ്രമായ മാറ്റംവരികയാണ്. അഞ്ചു ദിവസം കൊണ്ട് സംസ്ഥാന കലോത്സവം പൂര്‍ത്തിയാകും. ഏഴുദിവസങ്ങളിലായാണ് കലോത്സവം നടന്നിരുന്നത്. സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ യു.പി വിഭാഗം കുട്ടികള്‍ക്ക് ഇനി പങ്കാളിത്തമില്ല. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് മാത്രമായിരിക്കും സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ മത്സരം. യു.പി തല മത്സരങ്ങള്‍ ജില്ലയിലും എല്‍.പി മത്സരങ്ങള്‍ ഉപജില്ലാതലത്തിലും അവസാനിക്കും. നേരത്തെ എല്‍.പി തല മത്സരങ്ങള്‍ ജില്ലാതലംവരെ നടന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ഇന്ന്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത

National
  •  24 days ago
No Image

ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു

uae
  •  24 days ago
No Image

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

Kerala
  •  24 days ago
No Image

UAE traffic alert: ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗപരിധി കുറച്ചു; ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വി.എസ്.എല്‍ ഇന്ന് മുതല്‍

uae
  •  24 days ago
No Image

പെരിന്തൽമണ്ണയിൽ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  24 days ago
No Image

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ

Kerala
  •  24 days ago
No Image

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Kerala
  •  24 days ago
No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  25 days ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  25 days ago